കൊല്ലം: ശ്രീനാരായണ സർവ്വകലാശാല വൈസ് ചാൻസലർ നിയമനവുമായി ബന്ധപ്പെട്ട് എൻ കെ പ്രേമചന്ദ്രൻ എംപി നടത്തിയ വിവാദ പ്രസ്താവനയിൽ നിയമനടപടിക്കൊരുങ്ങി ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡണ്ട് പിഎ മുഹമ്മദ് റിയാസ്. മുഖ്യമന്ത്രിയുടെ  മരുമകൻ നിർദ്ദേശിച്ചയാളെയാണ് ശ്രീനാരായണ സർവ്വകലാശാല വൈസ് ചാൻസലറായി നിയമിച്ചതെന്ന പ്രേമചന്ദ്രന്റെ ആരോപണത്തിന് എതിരെയാണ്  മുഹമ്മദ് റിയാസ് നിയമനടപടിക്കൊരുങ്ങുന്നത്. ഫേസ്ബുക്ക് പോസ്റ്റിലാണ് റിയാസിന്റെ പ്രതികരണം. 

കൊല്ലം ലോകസഭാ അംഗം എൻ കെ  പ്രേമചന്ദ്രൻ നടത്തിയ പത്രസമ്മേളനത്തിൽ, ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല വൈസ് ചാൻസിലർ നിയമനവുമായി ബന്ധപ്പെട്ട് എന്റെ പേര് അനാവശ്യമായി പരാമർശിച്ചു. വ്യക്തിപരമായി എന്നെക്കുറിച്ച് അസംബന്ധം പറഞ്ഞതിന് എൻ കെ പ്രേമചന്ദ്രനെതിരെ നിയമനടപടി സ്വീകരിക്കാനാണ് തീരുമാനമെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി. 

കൊല്ലം ലോകസഭാ അംഗം ശ്രീ എൻ കെ പ്രേമചന്ദ്രൻ നടത്തിയ പത്രസമ്മേളനത്തിൽ, ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല വൈസ് ചാൻസിലർ...

Posted by P A Muhammad Riyas on Saturday, 10 October 2020