Asianet News MalayalamAsianet News Malayalam

മുഖ്യമന്ത്രിക്കെതിരായ വധശ്രമ കേസ്; പ്രതിപക്ഷ നേതാവിനും കെപിസിസി പ്രസിഡന്‍റിനുമെതിരെ ഡിവൈഎഫ്ഐ യുടെ പരാതി

ഗൂഡാലോചന അന്വേഷിക്കണമെന്ന പരാതി ഡിജിപി, സിറ്റി പൊലീസ് കമ്മീഷണർക്ക് കൈമാറി

dyfi submit complaint to DGP against vd satheasan and k sudhakaran on conspiracy to murder attempt on CM
Author
First Published Jul 21, 2022, 3:55 PM IST

തിരുവനന്തപുരം:മുഖ്യമന്ത്രിക്കെതിര വിമാനത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചതിനെതുടര്‍ന്നുണ്ടായ സംഭവവികാസങ്ങള്‍ പുതിയ തലത്തിലേക്ക്.മുഖ്യമന്ത്രിയെ വധിക്കാന്‍ ശ്രമിച്ചതിന് വിമാനത്തിലുണ്ടായിരുന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും, ഗൂഡാലോചന നടത്തിയെന്നാരോപിച്ച് കെ എസ് ശബരിനാഥിനെതിരെയും കേസെടുത്തിട്ടുണ്ട്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ചതിന് കോടതി നിര്‍ദ്ദേശ പ്രകാരം ഇ പി ജയരാജനെതിരെയും കേസെടുത്തു. ഇപ്പോഴിതാ കെപിസിസി പ്രസി‍ഡണ്ടിനും പ്രതിപക്ഷ നേതാവിനുമെതിരെ വധശ്രമത്തിന് കെസെടുക്കണമെന്നാവശ്യപ്പെട്ട് ഡിവൈെഫ്ഐ രംഗത്തു വന്നിരിക്കുന്നു. ഡി വൈെഫ്ഐയുടെ പരാതി, ഡിജിപി , തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ക്ക് കൈമാറിയിരിക്കുകയാണ്

വിമാനത്തിലെ പ്രതിഷേധം; ഇ പി ജയരാജനെതിരായ കേസ് നിലനിൽക്കില്ലെന്ന് മുൻ നിയമമന്ത്രി എ കെ ബാലൻ

മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കയ്യേറ്റം ചെയ്ത സംഭവത്തിൽ എൽഡിഎഫ് കൺവീനർ ഇ പി ജയരാജനെ രജിസ്റ്റര്‍ ചെയ്ത കേസ് നിലനിൽക്കില്ലെന്ന് മുൻ നിയമമന്ത്രിയും സിപിഎം കേന്ദ്ര കമ്മിറ്റി അംഗവുമായ എ കെ ബാലൻ. ഇ പി ജയരാജനും മുഖ്യമന്ത്രിയുടെ ഗൺമാനുമെതിരായ കേസ് നിയമത്തിന് മുന്നില്‍ നിലനിൽക്കില്ലെന്ന് എ കെ ബാലൻ പ്രസ്താവനയില്‍ പറഞ്ഞു. 

ലോ ആന്‍റ് ഓര്‍ഡറുമായി ബന്ധപ്പെട്ട് പൊലീസ് നടത്തുന്ന പ്രതിരോധത്തെ കോടതിയില്‍ ചോദ്യം ചെയ്യാന്‍ കഴിയില്ല. മുഖ്യമന്ത്രിയെ സംരക്ഷിക്കേണ്ട ചുമതല ലോ ആന്‍റ് ഓര്‍ഡറിന്‍റെ ഭാഗമാണ്. അതാണ് മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ ചെയ്തത്. ഒരു ജാമ്യമില്ലാത്ത കുറ്റം തന്‍റെ മുന്നില്‍ കാണുമ്പോള്‍ അത് തടയാനുള്ള ഉത്തരവാദിത്വം നിയമപരമായി കണ്ടുനില്‍ക്കുന്നവര്‍ക്കുണ്ട്. കൊലപാതകം, ബലാല്‍സംധം തുടങ്ങിയ കുറ്റകൃത്യങ്ങള്‍ കാണുമ്പോള്‍ അത് കണ്ട് നില്‍ക്കലല്ല ദൃക്സാക്ഷിയുടെ കടമ. ഇ പി ജയരാജന്‍ നടത്തിയ സന്ദർഭോചിതമായ നടപടി നിയമത്തിന് മുന്നിൽ ആർക്കും ചോദ്യം ചെയ്യാനാകില്ലെന്നും എ കെ ബാലന്‍ കൂട്ടിച്ചേര്‍ത്തു.

വധശ്രമം, മനഃപൂർവ്വമല്ലാത്ത നരഹത്യാ ശ്രമം, ഗൂഢാലോചന, ഭീഷണിപ്പെടുത്തൽ എന്നീ കുറ്റങ്ങളാണ് ചുമത്തിയാണ് തിരുവനന്തപുരം വലിയതുറ പൊലീസ്  ഇ പി ജയരാജനെതിരെ കേസെടുത്തിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ഗൺമാൻ അനിൽകുമാർ, പിഎ സുനീഷ് എന്നിവർക്കെതിരെയും കേസെടുത്തിട്ടുണ്ട്. തിരുവനന്തപുരം ജെഎഫ്എംസി കോടതിയുടെ ഉത്തരവിന്‍റെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്. 

വിമാനത്തിൽ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച് വധശ്രമക്കേസിൽ പ്രതികളാക്കപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഫർസീൻ മജീദും നവീൻകുമാറും നൽകിയ പരാതിയാണ് ഇപിക്ക് തിരിച്ചടിയായത്. ജയരാജനും മുഖ്യമന്ത്രിയുടെ പേഴ്സനൽ സ്റ്റാഫ് അംഗം സുനീഷും ഗൺമാൻ അനിൽകുമാറും ചേർന്ന് മർദ്ദിച്ചുവെന്ന പരാതിയിലാണ് കേസ്. ക്രിമിനൽ ഗൂഡാലോചന, വധശ്രമം, മനപ്പൂർവ്വമല്ലാത്ത നരഹത്യാശ്രമം തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്. സംഭവമുണ്ടായതിന് പിന്നാലെ അനിൽകുമാറിൻറെ പരാതിയിൽ യൂത്ത് കോൺഗ്രസ്സുകാർക്കെതിരെ മാത്രമായിരുന്നു പൊലീസ് കേസ്. ഇപിക്കെതിരെയും കേസെടുക്കണമെന്ന പ്രതിപക്ഷ ആവശ്യം പൊലീസ് തള്ളുകയായിരുന്നു.

അനിൽകുമാർ ഔദ്യോഗിക കൃത്യനിർവ്വഹണമാണ് നടത്തിയതെന്നായിരുന്നു വാദം. സദുദ്ദേശത്തോടെ പ്രതിഷേധക്കാരെ നേരിട്ട ഇപി തന്നെ രക്ഷിക്കാൻ ശ്രമിച്ചെന്നായിരുന്നു മുഖ്യമന്ത്രിയുടെ ആവർ‍ത്തിച്ചുള്ള ന്യായീകരണം. വലിയ കുറ്റം ഇപിയാണ്  ചെയ്തെന്ന് കണ്ടെത്തി ഇൻഡിഗോ വിമാന കമ്പനിയുടെ യാത്രാ വിലക്കായിരുന്നു സർക്കാറിനുള്ള ആദ്യ തിരിച്ചടി, രണ്ടാം പ്രഹരമാണ് ഇപിക്കെതിരായ കേസ്.

'വാട്സ്ആപ് ചാറ്റില്‍ ഗൂഢാലോചനയില്ല , പ്രതിഷേധിക്കാനുള്ള തീരുമാനം മാത്രം': ശബരിനാഥിന്‍റെ ജാമ്യ ഉത്തരവില്‍ കോടതി

Follow Us:
Download App:
  • android
  • ios