Asianet News MalayalamAsianet News Malayalam

ഔഫിന്‍റെ കൊലപാതകം: മുഖ്യ പ്രതി ഇർഷാദടക്കമുള്ളവരെ കസ്റ്റഡിയിൽ വാങ്ങാൻ അന്വേഷണസംഘം

തെരഞ്ഞെടുപ്പ് ഫലത്തെ തുടർന്നുണ്ടായ രാഷ്ട്രീയ സംഘർഷങ്ങളുടെ തുടർച്ചയാണ് കൊലപാതകമെന്നായിരുന്നു പൊലീസിന്‍റെ പ്രാഥമിക നിഗമനം
 

DYFI worker Abdul Rahman Auf murder case: investigation team want maint culprit irshad in custody
Author
Kasaragod, First Published Dec 29, 2020, 12:14 AM IST

കാസർകോട്: കാഞ്ഞങ്ങാട്ടെ ഡി വൈ എഫ് ഐ പ്രവർത്തകൻ ഔഫിന്റെ കൊലപാതകത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം തുടരുന്നു. കണ്ണൂർ യൂണിറ്റ് എസ്.പി. കെ.കെ.മൊയ്തീൻ കുട്ടിയുടെ നേതൃത്വത്തിലുള്ള സംഘം സംഭവം സഫലമായ മുണ്ടത്തോട് എത്തി വിവരങ്ങൾ ശേഖരിച്ചു. മുഖ്യ പ്രതി ഇർഷാദടക്കമുള്ളവരെ കസ്റ്റഡിയിൽ വാങ്ങാനുള്ള നീക്കത്തിലാണ് അന്വേഷണസംഘം. ഇതിനായി ഇന്ന് കോടതിയിൽ അപേക്ഷ നൽകും.

കേസിൽ ഗൂഢാലോചന ഉൾപ്പെടെ അന്വേഷിക്കുമെന്ന് ക്രൈംബ്രാഞ്ച് എസ് പി വ്യക്തമാക്കിയിട്ടുണ്ട്. പ്രതികളെ കസ്റ്റഡിയിൽ വാങ്ങിയുള്ളതെളിവെടുപ്പ് നടത്താനുള്ള നീക്കത്തിലാണ് ക്രൈംബ്രാഞ്ച്. എം.എസ്.എഫ്. പ്രവർത്തകൻ ഹസൻ, യൂത്ത് ലീഗ് പ്രവർത്തകൻ ആഷിർ എന്നിവരാണ് കേസിലെ മറ്റു പ്രതികൾ.

പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന മുഖ്യ പ്രതി ഇർഷാദിനെ ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടർന്ന് കഴിഞ്ഞ ദിവസം കാഞ്ഞങ്ങാട് ജില്ലാ ജയിലിലേക്ക് മാറ്റിയിരുന്നു. തെരഞ്ഞെടുപ്പ് ഫലത്തെ തുടർന്നുണ്ടായ രാഷ്ട്രീയ സംഘർഷങ്ങളുടെ തുടർച്ചയാണ് കൊലപാതകമെന്നായിരുന്നു പൊലീസിന്‍റെ പ്രാഥമിക നിഗമനം. 

Follow Us:
Download App:
  • android
  • ios