കൂത്തുപറമ്പ് രക്തസാക്ഷി ദിനാചരണ യോഗത്തിന് ശേഷം കരുനാഗപ്പള്ളിയിൽ ഡിവൈഎഫ്ഐ പ്രവർത്തകർ തമ്മിലടിച്ചു

കൊല്ലം: കരുനാഗപ്പള്ളിയിൽ ഡിവൈഎഫ്ഐ നേതാക്കൾ തമ്മിൽ സംഘർഷം. കരുനാഗപ്പള്ളിയിൽ സംഘടിപ്പിച്ച കൂത്തുപറമ്പ് രക്തസാക്ഷി ദിനാചരണ യോഗത്തിന് ശേഷമാണ് സംഘർഷമുണ്ടായത്. ഡിവൈഎഫ്ഐ മേഖല പ്രസിഡൻ്റ് ബി.കെ ഹാഷിമിന് സംഘർഷത്തിൽ പരുക്കേറ്റു. ഹാഷിം കരുനാഗപ്പളളി
താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred