Asianet News MalayalamAsianet News Malayalam

ഇ ബസ് പദ്ധതിയില്‍ ആരോപണം കടുപ്പിച്ച് യുഡിഎഫ്: ഫയല്‍ തുടങ്ങിയത് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നെന്ന് ആര്‍എസ്‍പി

പ്രതിപക്ഷ നേതാവിനെ അപമാനിക്കാന്‍ സംഘടിത നീക്കം നടക്കുന്നുണ്ടെന്നും ചെന്നിത്തലയുടെ പ്രവര്‍ത്തനത്തില്‍ പൂര്‍ണതൃപ്തിയുണ്ടെന്നും ആര്‍എസ്പി.

E Bus Project rsp against chief minister
Author
Thiruvananthapuram, First Published Jul 5, 2020, 5:02 PM IST

തിരുവനന്തപുരം: ഇ-ബസ് പദ്ധതിയില്‍ മുഖ്യമന്ത്രിക്കും ഐടി സെക്രട്ടറിക്കുമെതിരെ കടുത്ത ആരോപണവുമായി ആര്‍എസ്‍പി. സ്വിസ് കമ്പനിക്ക് കരാര്‍ ഉറപ്പിക്കാന്‍ ഐടി സെക്രട്ടറിയുടെ നേതൃത്വത്തിൽ നടപടിയെടുതെന്ന് എംപിയും ആര്‍എസ്‍പി നേതാവുമായ എന്‍ കെ പ്രേമചന്ദ്രൻ ആരോപിക്കുന്നു. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നാണ് ഫയല്‍ തുടങ്ങിയതെന്നും ഗതാഗതമന്ത്രിയെ ഫയല്‍ കാണിച്ചില്ലെന്നും ആര്‍എസ്‍പി ആരോപിച്ചു. പദ്ധതിയോട് വിയോജിച്ച ധന, ഗതാഗത മന്ത്രിമാരെ ഒഴിവാക്കി മുഖ്യമന്ത്രി യോഗം വിളിച്ചുവെന്നും വിഷയത്തില്‍ മുഖ്യമന്ത്രി അമിത താല്‍പര്യം കാണിച്ചുവെന്നും പ്രേമചന്ദ്രൻ വാര്‍ത്താസമ്മേളത്തില്‍ പറഞ്ഞു.

സംസ്ഥാന സർക്കാരിൽ നിരവധി അഴിമതികളാണ് നടക്കുന്നത് ആര്‍എസ്‍പി നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. പിണറായി സര്‍ക്കാര്‍ ഇപ്പോൾ കാശുണ്ടാക്കാനാണ് ശ്രമിക്കുന്നതെന്നും ഭരണത്തുടർച്ച അസാധ്യമാണെന്നും ആര്‍എസ്‍പി വിമര്‍ശിച്ചു. സർക്കാരിന് എതിരെ വലിയ ജന വികാരമാണ് നിലനില്‍ക്കുന്നത്. ബുദ്ധിപരമായ അഴിമതിയാണ് ഇ മൊബിലിറ്റി പദ്ധതിയിൽ നടന്നതെന്നും ഇതില്‍ നിന്നും സർക്കാർ ഉടന്‍ പിന്മാറണമെന്നും ആര്‍എസി ആവശ്യപ്പെട്ടു. ബഹുരാഷ്ട്ര കമ്പനികളോട് ഉള്ള സിപിഎം കേന്ദ്ര നേതൃത്വ നിലപാട് തള്ളി ആണ് പിണറായി സർക്കാർ മുന്നോട്ടു പോകുന്നത് എന്നും അവര്‍ ആരോപിച്ചു. 

അതേസമയം, പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തലയ്ക്ക് പിന്തുണയുമായി ആര്‍എസ്പി രംഗത്തെത്തി. പ്രതിപക്ഷ നേതാവിനെ അപമാനിക്കാന്‍ സംഘടിത നീക്കം നടക്കുന്നുണ്ടെന്നും ചെന്നിത്തലയുടെ പ്രവര്‍ത്തനത്തില്‍ പൂര്‍ണതൃപ്തിയുണ്ടെന്നും ആര്‍എസ്പി വ്യക്തമാക്കി. രാഹുൽ ഗാന്ധിയെ പപ്പു എന്ന് ബിജെപി ആക്ഷേപിച്ച പോലെയാണ് ഇപ്പോൾ ചെന്നിത്തലക്ക് എതിരായ നീക്കമെന്നും വിമര്‍ശനം.

Follow Us:
Download App:
  • android
  • ios