തിരുവനന്തപുരം: കൃഷിയെ പൂർണ്ണമായും കേന്ദ്ര നിയന്ത്രണത്തിലാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് നിയമസഭയിൽ കേന്ദ്ര സർക്കാരിന്റെ കർഷക നിയമത്തിനെതിരായ പ്രമേയത്തെ അനുകൂലിച്ച് മന്ത്രി ഇ ചന്ദ്രശേഖരൻ. സംസ്ഥാനങ്ങളുടെ അധികാരം എടുത്ത് കളയാനാണ് നീക്കം. കമ്പനികൾ വഴി ഭക്ഷധാന്യങ്ങൾ സമ്പന്ന രാജ്യത്തേക്ക് കൊണ്ടു പോകുന്ന സ്ഥിതി വരും. വലിയ ഭക്ഷ്യക്ഷാമത്തിലേക്ക് രാജ്യം എത്തപ്പെടും. വൻകിട കമ്പനികളുമായി കേസു നടത്താൻ പോലും കർഷകർക്ക് പ്രയാസമാകും. സർക്കാരിന് പങ്കാളിത്തമോ സാന്നിധ്യമോയില്ലെന്നത് കർഷകർക്ക് തിരിച്ചടിയാകും.  

കർഷക സമരത്തെ ഗൌരവമായി കണക്കാക്കാത്തവരും നാളെ ഭക്ഷ്യക്ഷാമം നേരിടുമ്പോൾ ദുരിതത്തിലാകും, അവരും സമരത്തിനിറങ്ങേണ്ട സ്ഥിതിവരും. പ്രധാനമന്ത്രി ഇടക്കിടെ പറയുന്ന ഡിജിറ്റൽ പ്ലാറ്റ് ഫോമിൽ ധാന്യം വിളയിക്കാനാകില്ല. രാജ്യം ഭരിക്കുന്നവർ കർഷകരെ കേൾക്കാതെ പോകരുതെന്നും ചന്ദ്രശേഖരൻ കൂട്ടിച്ചേർത്തു.