മനസിലാക്കിയത് അനുസരിച്ചാണെങ്കിൽ അന്വേഷണം തീരുമ്പോൾ ആരോപണം ഉന്നയിച്ചവര്‍ക്കെല്ലാം ദുഖിക്കേണ്ടി വരുമെന്ന് ഇ പി ജയരാജൻ നിയമസഭയിൽ.

തിരുവനന്തപുരം: ആന്തൂരിൽ പ്രവാസിവ്യവസായി ആത്മഹത്യ ചെയ്ത സംഭവത്തിൽ ആരെയും കുറ്റവാളിയായി പ്രഖ്യാപിക്കാനാകില്ലെന്ന് മന്ത്രി ഇ പി ജയരാജൻ. മുൻവിധിയോടെ ആരെയും കുറ്റക്കാരെന്ന് വിധിക്കാനാകില്ലെന്ന് ഇ പി ജയരാജൻ നിയമസഭയിൽ പറഞ്ഞു. 

അന്വേഷണം പൂര്‍ത്തിയാകുമ്പോൾ കാര്യങ്ങളെല്ലാം വ്യക്തമാകും. മനസിലാക്കിയത് അനുസരിച്ചാണെങ്കിൽ അന്വേഷണം തീരുമ്പോൾ ആരോപണം ഉന്നയിച്ചവര്‍ക്കെല്ലാം ദുഖിക്കേണ്ടി വരും. അത് കൊണ്ട് വിശദമായ അന്വേഷണം നടക്കട്ടെ. രാഷ്ട്രീയമായ പകയുടേയും വിദ്വേഷത്തിന്‍റെയും ഭാഗമായി ആരെയും കുറ്റവാളിയായി പ്രഖ്യാപിക്കരുതെന്നും ഇപി ജയരാജൻ പറഞ്ഞു.