കേന്ദ്രം ആവശ്യപ്പെട്ടാൽ ഉടൻ ദില്ലിയിൽ എത്തും. തന്റെ ബദൽ പദ്ധതി മുന്നോട്ട് വെച്ചതിന് സംസ്ഥാന സർക്കാരിന് നന്ദി 

തിരുവനന്തപുരം: സെമിഹൈസ്പീഡ് റെയിൽ യാഥാർത്ഥ്യമാകുമെന്നാണ് തന്‍റെ പ്രതീക്ഷയെന്ന് ഇ.ശ്രീധരൻ. റെയിൽവെ മന്ത്രി ആവശ്യപ്പെട്ടാൽ ഉടൻ ദില്ലിയിലെത്തി പദ്ധതിയുടെ രൂപരേഖയെ കുറിച്ച് ചർച്ച ചെയ്യുമെന്ന് മെട്രോമാൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കേന്ദ്രം നിർദ്ദേശിച്ച മൂന്ന്- നാല് പാതാ വികസനം അപ്രായോഗികമാണെന്നും ശ്രീധരൻ പറഞ്ഞു.

റെയിൽവെ മന്ത്രിയുമായുള്ള മുഖ്യമന്ത്രിയുടെ ഇന്നലത്തെ കൂടിക്കാഴ്ചക്ക് ശേഷം സെമി ഹൈസ്പീഡ് പദ്ധതിയിൽ സംസ്ഥാനത്തിന് ഉണ്ടായത് ആശങ്ക. ശ്രീധരന്‍റെ ബദലിൽ ചർച്ചയാകാമെന്ന് പറയുമ്പോഴും കേരളത്തിൽ മൂന്ന് നാല് പാതാ വികസനത്തിനാണ് പരിഗണനയെന്നായിരുന്നു റെയിൽവെ മന്ത്രിയുടെ പോസ്റ്റ് . എന്നാൽ വീണ്ടും പ്രതീക്ഷ നൽകുകയാണ് മെട്രോമാൻ. റെയിൽവെമന്ത്രി ആവശ്യപ്പെട്ടാൽ ഉടൻ ദില്ലിയിലെത്തി ബദലിൽ ചർച്ചക്ക് ഒരുക്കമാണ്. ബദലാണ് സിൽവർലൈനിനെക്കാൾ ഭേദം

സ്ഥലമേറ്റെടുക്കലിനെതിരായ കടുത്ത പ്രതിഷേധവും കേന്ദ്രത്തിന്‍റെ എതിർപ്പും കാരണമായിരുന്നു സിൽവർലൈൻ കെട്ടിപ്പൂട്ടേണ്ടിവന്നത്. എന്നാൽ കേന്ദ്രവുമായി അടുപ്പമുള്ള ശ്രീധരനും ഡിഎംആർസിയും വഴി വീണ്ടും പദ്ധതി ട്രാക്കിലാക്കാനാണ് സംസ്ഥാന സർക്കാർ ശ്രമം. കേന്ദ്രത്തിന്‍റെ നയപരമായ തീരുമാനമാണ് ഇനി പ്രധാനം