Asianet News MalayalamAsianet News Malayalam

പാലാരിവട്ടം മേല്‍പ്പാലത്തിന്‍റെ ഭാവിയെന്ത്? ഇ ശ്രീധരന്‍ മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കും

പാലം പൂർണമായി പൊളിക്കണോ അറ്റകുറ്റപ്പണി മതിയോ എന്നതിലാണ്  തീരുമാനം എടുക്കേണ്ടത്. 

E Sreedharan will submit report about Palarivattom Flyover  to chief minister
Author
Trivandrum, First Published Jul 4, 2019, 9:05 AM IST

തിരുവനന്തപുരം: പാലാരിവട്ടം മേല്‍പ്പാലം നിര്‍മ്മാണ ക്രമക്കേടില്‍  ഇ ശ്രീധരന്‍ ഇന്ന് മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. നിയമസഭയില്‍ മുഖ്യമന്ത്രിയുടെ ചേംബറില്‍ വച്ചായിരിക്കും റിപ്പോര്‍ട്ട് സമര്‍പ്പിക്കുക. ഈ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലായിരിക്കും പാലത്തിന്‍റെ ഭാവി നിശ്ചയിക്കുന്നത്. 

പാലം പൂർണമായി പൊളിക്കണോ അറ്റകുറ്റപ്പണി മതിയോ എന്നതിലാണ്  തീരുമാനം എടുക്കേണ്ടത്. പാലാരവട്ടം പാലത്തെക്കുറിച്ച് അന്വേഷണം നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച ഐഐടിയുടെ റിപ്പോര്‍ട്ടില്‍ അറ്റുകറ്റപ്പണി മതിയാകുമെന്നാണ് പറയുന്നത്. എന്നാല്‍ ഐഐടി റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന് ശേഷവും ഇ ശ്രീധരന്‍റെ വിദഗ്ധാ അഭിപ്രായം പരിഗണിച്ച ശേഷം നടപടിയെടുത്താല്‍ മതിയെന്നായിരുന്നു സര്‍ക്കാര്‍ തീരുമാനം.

രണ്ടാഴ്ച മുമ്പ് ഐഐടി വിദഗ്ധരും ഇ ശ്രീധരനും സംയുക്തമായി പാലാരിവട്ടം പാലത്തില്‍ അന്വേഷണം നടത്തിയിരുന്നു. ഇതിനുശേഷമാണ് ഇന്ന് ഇ ശ്രീധരന്‍ മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത്. 

Follow Us:
Download App:
  • android
  • ios