താൻ പാലം കാണാൻ പോയത് രാഷ്ട്രീയ അടവാണെന്ന് ചില പത്രങ്ങൾ എഴുതിയെന്ന് ജി സുധാകരൻ
ആലപ്പുഴ: തന്‍റെ കാലത്ത് നിർമിച്ച പാലങ്ങളെ പ്രശംസിച്ച് മുൻ മന്ത്രി ജി സുധാകരൻ. ഓരോ പാലവും അതിമനോഹരമായ കവിത പോലെയാണ്. പണ്ടൊക്കെ പാലം സിമന്‍റ് കട്ട മാത്രമായിരുന്നു. താൻ സന്ദർശനം നടത്തിയത് കൊണ്ട് പാലം നിർമ്മാണം നല്ല രീതിയിൽ നടന്നുവെന്നും സുധാകരൻ അവകാശപ്പെട്ടു.
താൻ പാലം കാണാൻ പോയത് രാഷ്ട്രീയ അടവാണെന്ന് ചില പത്രങ്ങൾ എഴുതിയെന്ന് ജി സുധാകരൻ പറഞ്ഞു. മുന്നണി അല്ലേ പാലം നിർമ്മിച്ചത് എന്ന് ചിലർ പറയുന്നു. അങ്ങനെ മുന്നണിയായി കൂടി ഇരുന്നാൽ പാലം ഉണ്ടാകുമോ? മന്ത്രിസഭ പണം അനുവദിച്ചാൽ മാത്രം പാലം ഉണ്ടാകുമോ? പാലം ആരുടെ കാലത്താണോ നിർമ്മിക്കുന്നത് അത് അവരുടെ കൂടിയാണെന്ന് ജി സുധാകരൻ പ്രതികരിച്ചു.
പെരുമ്പളം പാലം ഉൾപ്പെടെ ആലപ്പുഴ ജില്ലയിലെ നിർമാണം പൂർത്തിയായ അഞ്ച് പാലങ്ങൾ ജി സുധാകരൻ കഴിഞ്ഞ ദിവസം സന്ദർശിച്ചു. സിപിഎം പ്രവർത്തകരെയോ നേതാക്കളെയോ ഒപ്പം കൂട്ടാതെയായിരുന്നു സന്ദർശനം. പൊതുമരാമത്ത് മന്ത്രിയായിരുന്ന കാലത്ത് പണം അനുവദിച്ച് നിർമാണം തുടങ്ങിയ പാലങ്ങൾ ഉദ്ഘാടനത്തിന് മുൻപ് കാണണമെന്നു തോന്നിയതു കൊണ്ടാണ് എത്തിയതെന്ന് സുധാകരൻ പ്രതികരിച്ചു.
'കേരളത്തിലെ ബ്രാഹ്മണർ ഭൂരിഭാഗവും പട്ടിണിയിൽ, ഒന്നുമില്ലാത്തവർ'; പരാമർശവുമായി ജി സുധാകരൻ
