ആലപ്പുഴ: കാലവർഷക്കെടുതിയിലുണ്ടായ വെള്ളക്കെട്ടിറങ്ങും മുൻപ് ചെങ്ങന്നൂരിൽ ഭൂചലനം. ചെങ്ങന്നൂരിലെ തിരുവൻ വണ്ടൂർ മേഖലയിലാണ് ഉച്ചയോടെ ഭൂചലനമുണ്ടായത്. ചെറിയതോതിലുള്ള ഭൂചലനമുണ്ടായതെന്നാണ് പ്രദേശവാസികൾ പറയുന്നത്. 

കഴിഞ്ഞ ദിവസം വെള്ളം കയറിയ 4, 5 , 12 വാർഡുകളിലാണ് ഉച്ചയോടെ ശബ്ദത്തോട് കൂടിയ ഭൂചലനം അനുഭവപ്പെട്ടത്. ഭൂചലനത്തെ തുടർന്ന് നിരവധി വീടുകളിൽ വിള്ളൽ അനുഭവപ്പെട്ടു.