വോട്ട് ചെയ്യേണ്ടത് പൗരന്റെ ഉത്തരവാദിത്തം തന്നെയാണെങ്കിലും ഇക്കാര്യത്തിൽ ആർക്കും നിർബന്ധിക്കാനാകില്ലെന്നും മദ്രാസ് ഹൈക്കോടതി
ചെന്നൈ: വോട്ട് ചെയ്യണമെന്ന് പൗരന്മാരെ നിർബന്ധിക്കാനാകില്ലെന്ന് മദ്രാസ് ഹൈക്കോടതി. വോട്ട് ചെയ്യേണ്ടത് പൗരന്റെ ഉത്തരവാദിത്തം തന്നെയാണെങ്കിലും ഇക്കാര്യത്തിൽ ആർക്കും നിർബന്ധിക്കാനാകില്ലെന്നാണ് മദ്രാസ് ഹൈക്കോടതി പറഞ്ഞത്. വോട്ട് ചെയ്യേണ്ടത് പൗരന്റെ ഉത്തരവാദിത്തമാണ് എന്നാൽ വോട്ടിംഗ് നിർബന്ധമാക്കിയുള്ള നിയമം രാജ്യത്ത് നിലവിലില്ലെന്നും അതുകൊണ്ടുതന്നെ ഇക്കര്യത്തിൽ നിർബന്ധിക്കാനാകില്ലെന്നും ചീഫ് ജസ്റ്റിസ് ചൂണ്ടികാട്ടി.
പോളിംഗ് ദിവസത്തെ അവധിയെ കുറിച്ചുള്ള പൊതുതാല്പര്യ ഹർജിയിലാണ് മദ്രാസ് ഹൈക്കോടതിയുടെ നിരീക്ഷണം. അവധി എടുക്കുന്നവർ വോട്ടിംഗ് സ്ലിപ് ഹാജരാക്കുന്നത് നിർബന്ധം ആക്കണം എന്നാവശ്യപ്പെട്ടുള്ള ഹർജിയിലാണ് കോടതി ഈ നീരീക്ഷണം നടത്തിയത്.
ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ നില്‍ക്കെ രാജ്യം ചിന്തിക്കുന്നതെന്ത്? സര്‍വേയില്‍ പങ്കെടുക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം.
