Asianet News MalayalamAsianet News Malayalam

വ്യാജ സർട്ടിഫിക്കറ്റ് കേസ്: മോഡേൺ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻ ഉടമകളുടെ സ്വത്ത് എൻഫോഴ്സ്മെന്റ് കണ്ടുകെട്ടി

രാജ്യത്തെ വിവിധ സർവ്വകലാശാലകളുടെ വ്യാജ  ബിരുദ സർട്ടിഫിക്കറ്റുകൾ സ്വദേശത്തും വിദേശത്തും വിൽപ്പന നടത്തി വൻതോതിൽ കള്ളപ്പണം സമ്പാദിച്ചെന്ന് എൻഫോഴ്സ്മെന്‍റ് കണ്ടെത്തിയിട്ടുണ്ട്.

ed attaches properties of modern group of institutions kollam
Author
Kochi, First Published Mar 26, 2021, 11:51 AM IST

കൊല്ലം: വ്യാജ വിദ്യാഭ്യാസ സർട്ടിഫിക്കറ്റ് കേസിൽ കൊല്ലത്തെ മോഡേൺ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻ  ഉടമകളുടെ സ്വത്ത് എൻഫോഴ്സ്മെന്‍റ് കണ്ടു കെട്ടി. സ്ഥാപന ഉടമകളായ  ജെയിംസ് ജോർജ്ജ്, ഭാര്യ സീമ ജോർജ്ജ് എന്നിവരുടെ 1.6 കോടി രൂപയുടെ സ്വത്ത് ആണ് കണ്ടുകെട്ടിയത്. 

രാജ്യത്തെ വിവിധ സർവ്വകലാശാലകളുടെ വ്യാജ ബിരുദസർട്ടിഫിക്കറ്റുകൾ സ്വദേശത്തും വിദേശത്തും വിൽപ്പന നടത്തി വൻതോതിൽ കള്ളപ്പണം സമ്പാദിച്ചെന്ന് എൻഫോഴ്സ്മെന്‍റ് കണ്ടെത്തിയിട്ടുണ്ട്. ഈ അന്വേഷണത്തിന്‍റെ ഭാഗമായാണ് നടപടി. സ്ഥാപനം ഉടമകൾക്ക് ആലപ്പുഴ, തൃശ്ശൂർ, കൊല്ലം അടക്കമുള്ള സ്ഥലങ്ങളിലുള്ള സ്വത്തുക്കളാണ് കണ്ടുകെട്ടിയിട്ടുണ്ട്. 2015 ൽ കൊല്ലം ഈസ്റ്റ് പൊലീസ് റജിസ്റ്റർ ചെയ്ത കേസിലാണ് ഇഡിയും അന്വേഷണം നടത്തുന്നത്. 

Follow Us:
Download App:
  • android
  • ios