Asianet News MalayalamAsianet News Malayalam

'ഇഡി കുറ്റിയും പറിച്ചു കൊണ്ടോടിയിട്ടില്ല,മസാല ബോണ്ടില്‍ അന്വേഷണം തുടരും, തോമസ് ഐസക് മറുപടി പറയേണ്ടി വരും '

ഒരു വരവു കൂടി ഇഡി വരും. കേസ് ക്വാഷ് ചെയ്യണമെന്നതുൾപ്പെടെ തോമസ് ഐസക്ക് കോടതിയിൽ ഉന്നയിച്ച ഒരു വാദവും കോടതി അംഗീകരിച്ചിട്ടില്ലെന്ന് ബിജെപി വക്താവ് സന്ദീപ് വാര്യര്‍

ED enquiry on Masala bond will continue says sandeep warrier
Author
First Published Dec 16, 2023, 11:03 AM IST

തിരുവനന്തപുരം: മസാല ബോണ്ടിലെ അന്വേഷണത്തില്‍ നിന്ന് ഇഡി കുറ്റിയും പറിച്ചോടിയെന്ന മുന്‍ ധനമന്ത്രി തോമസ് ഐസക്കിന്‍റെ പ്രസ്താവനയെ പരിഹസിച്ച് ബിജെപി വക്താവ് സന്ദീപ് വാര്യര്‍ രംഗത്ത്.ഐസക്കിന്‍റേയും കിഫ്ബിയുടേയും കോടതിയിലെ പ്രയർ എന്തായിരുന്നു , കോടതി പറഞ്ഞതെന്താണ് എന്ന് പരിശോധിച്ചാൽ തീരാവുന്നതേ ഉള്ളൂ ഐസക്കിന്റെ ഉണ്ടയില്ലാ വെടിയെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.ഇഡി പുറപ്പെടുവിക്കുന്ന സമൻസിലെ ആവശ്യമില്ലാത്ത വിവരങ്ങൾ തേടുന്നത് സംബന്ധിച്ച സങ്കേതികപ്പിഴവ് സംസ്ഥാനത്തിനകത്തും പുറത്തും ഈയടുത്ത് പല കേസുകളിലും ഉയർന്നതിനെ തുടർന്ന് കാലങ്ങളായി കമ്പ്യൂട്ടറിൽ ഫീഡ് ചെയ്ത് വച്ച ആ രീതി മാറ്റി പുതിയ രൂപത്തിൽ സമൻസ് ഇഷ്യു ചെയ്യണമെന്ന് ഇഡി തത്വത്തിൽ തിരുമാനിച്ചതാണ് . ഇക്കാര്യം ഇഡി കോടതിയെ അറിയിക്കുകയും ചെയ്തു .

അതുകൊണ്ട് നിലവിലെ പഴയ സമൻസ് പിൻവലിച്ച് പുതിയ സമൻസ് ഇഡി ഇഷ്യു ചെയ്യുമ്പോൾ അത് ഒപ്പിട്ട് വാങ്ങാതെ തോമസ് ഐസക്കിന് നിവർത്തിയില്ല . ഒരു വരവു കൂടി ഇഡി വരും. കേസ് ക്വാഷ് ചെയ്യണമെന്നതുൾപ്പെടെ തോമസ് ഐസക്ക് കോടതിയിൽ ഉന്നയിച്ച ഒരു വാദവും കോടതി അംഗീകരിച്ചിട്ടില്ല .മാത്രമല്ല മസാല ബോണ്ട് NHAI ഉൾപ്പെടെ ചെയ്യുന്നുണ്ടെന്നും തങ്ങളുടേത് മാത്രം അന്വേഷണ വിധേയമാക്കുന്നു എന്ന വാദവും കോടതി അംഗീകരിച്ചിട്ടില്ല . ഇഡി അന്വേഷിക്കുന്നത് മസാല ബോണ്ടിന്‍റെ  ആധികാരികതക്കപ്പുറം എൻഡ് യൂസ് എങ്ങനെ സംഭവിച്ചു എന്നതാണ്. എൻഡ് യൂസിൽ നിയമവിരുദ്ധമായ വകമാറ്റലുകൾ സംഭവിച്ചിട്ടുണ്ട് . അതിന് ഐസക്ക് മറുപടി പറയേണ്ടി വരും .കുറ്റിയും പറിച്ചു കൊണ്ടോടിയ ശേഷം തോമസ് ഐസക്ക് വീരവാദം മുഴക്കുകയാണെന്നും അദ്ദേഹം പറഞ്ഞു

.

Latest Videos
Follow Us:
Download App:
  • android
  • ios