കേരളത്തിലെ കോൺഗ്രസിന് ഇരട്ടത്താപ്പാണെന്ന് പറഞ്ഞ എംഎ ബേബി എഐസിസി നേതൃത്വത്തിന്റെ നിലപാട് അറിയണമെന്നും ആവശ്യപ്പെട്ടു.
തിരുവനന്തപുരം: ഇഡിക്ക് രാഷ്ട്രീയലക്ഷ്യമാണെന്നും ഇഡിയെ പേടിച്ച് സിപിഎമ്മുകാർ ബിജെപിയിൽ ചേരില്ലെന്നും സിപിഎം ജനറൽ സെക്രട്ടറി എം എ ബേബി. ഇഡി ഭീഷണിപ്പെടുത്തുന്ന സംഘമായി മാറിയെന്നും എംഎ ബേബി വിമർശിച്ചു. കള്ളത്തെളിവുണ്ടാക്കാൻ ഭീഷണിപ്പെടുത്തുന്നു. കേരളത്തിലെ കോൺഗ്രസിന് ഇരട്ടത്താപ്പാണെന്ന് പറഞ്ഞ എംഎ ബേബി എഐസിസി നേതൃത്വത്തിന്റെ നിലപാട് അറിയണമെന്നും ആവശ്യപ്പെട്ടു.
പുതിയ വാർത്ത സൃഷ്ടിക്കാൻ ബിജെപി യുടെ എക്‌സ്‌റ്റെന്റ്റ് ഡിപ്പാർട്മെന്റ് ആയി ഇഡി പ്രവർത്തിക്കുന്നു. ഇഡിയെ പേടിച്ച് ബിജെപി യിൽ ചേരാൻ സിപിഎംകാരെ കിട്ടില്ല. വിഷയത്തിൽ മാത്യു കുഴൽനാടന് കോടതിയിൽ പോയപ്പോൾ തിരിച്ചടി ലഭിച്ചതാണ്. ഇതിൽ കൂടുതൽ ഒന്നും സിപിഎമ്മിന് പറയേണ്ടതായി ഇല്ല. അവജ്ഞയോടു കൂടി സിപിഎം തള്ളിക്കളയുന്നുവെന്നും എംഎ ബേബി പറഞ്ഞു
വി ഡി സതീശൻ ഗവൺമെന്റ് ഇതിൽ എന്തോ കാര്യം ഉണ്ട് എന്ന മട്ടിൽ സംസാരിക്കുന്നു. കർണാടകയിൽ ഉൾപ്പെടെ കോൺഗ്രസ് നേതാക്കൾക്കെതിരെ ഇഡി നീങ്ങിയിട്ടുണ്ട്. ഇഡി സിപിഎമ്മിനെതിരെ നിൽക്കുമ്പോൾ സന്തോഷിക്കുകയും കോൺഗ്രസ് നേതാക്കൾക്കെതിരെ വരുമ്പോൾ വിമർശിക്കുകയും ചെയ്യുന്നു. കേരളത്തിലെ കോൺഗ്രസിന്റെ ഈ ഇരട്ടതാപ്പിനെ എഐസിസി എങ്ങനെയാണ് കാണുന്നതെന്ന് അറിയാൻ കൗതുകമുണ്ട്. സംസ്ഥാന കോൺഗ്രസിന്റെ നിലപാട് എഐസിസി അംഗീകരിക്കുന്നുണ്ടോ എന്നും എംഎ ബേബി ചോദിച്ചു.
വീണക്കെതിരായ ആരോപണത്തിൽ മുഹമ്മദ് റിയാസ് തന്നെ മറുപടി പറഞ്ഞു. ഇ ഡി ഭീഷണിപ്പെടുത്തുന്ന സംഘമായി മാറി. കള്ള തെളിവുണ്ടാക്കാൻ ഭീഷണിപ്പെടുത്തുന്നു. ബ്ലാക്ക് മെയിൽ ചെയ്യുന്ന നീക്കമാണ്. കുറ്റകൃത്യം ചെയ്യുന്ന സംഘമായി ഇ ഡി മാറിയെന്നും ആ നിലയിൽ ഇ ഡി അധപതിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു







