സ്വമേധയാ മാപ്പുസാക്ഷികളാകുന്നുവെന്ന് പ്രതികൾ കോടതിയിൽ സത്യവാങ്മൂലം നൽകി.
എറണാകുളം: കരുവന്നൂർ കേസില്‍ നിര്‍ണായകനീക്കവുമായി ഇഡി .രണ്ടുപേരെ മാപ്പുസാക്ഷികളാക്കി.കേസിലെ 33,34 പ്രതികളെയാണ് മാപ്പുസാക്ഷികളാക്കിയത്...ബാങ്ക് മുൻ സെക്രട്ടറി സുനിൽകുമാറും, മുൻ മാനേജർ ബിജു കരീമുമാണ് മാപ്പുസാക്ഷികൾ.സ്വമേധയാ മാപ്പുസാക്ഷികളാകുന്നുവെന്ന് പ്രതികൾ കോടതിയിൽ സത്യവാങ്മൂലം നൽകി.ഇരുവരും കോടതിയിൽ ഹാജരായി.കേസ് ഈ മാസം 21 ലേക്ക് മാറ്റി.ഇ ഡി നേരത്തെ ഇവരുടെ രഹസ്യ മൊഴി രേഖപ്പെടുത്തിയിരുന്നു.ബാങ്ക് ക്രമക്കേടിലെ സിപിഎം ഇടപെടലിൽ നിർണായക വിവരങ്ങൾ നൽകാൻ കഴിയുന്നവരാണ് മാപ്പുസാക്ഷികൾ എന്നാണ് ഇ ഡി വിലയിരുത്തല്‍.
