കൊച്ചി: ലൈഫ് മിഷൻ ഇടപാടുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് വിഭാഗം കേസ് രജിസ്റ്റർ ചെയ്തു. ലൈഫ് മിഷൻ പദ്ധതിയുടെ മറവിൽ കള്ളപ്പണം വെളുപ്പിച്ചെന്നാണ് കേസ്. യൂണിടാക് ഉടമ സന്തോഷ് ഈപ്പനെ കേസിൽ പ്രതിയാക്കിയിട്ടുണ്ട്. ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട് ലഭിച്ച കമ്മീഷൻ വിദേശത്തേക്ക് ഡോളറാക്കി കടത്തിയതും അന്വേഷിക്കും.