നിയമപരമായി മുന്നോട്ട് പോകുമെന്നും കേസെടുക്കാൻ പോലും അന്ന് തയ്യാറായില്ലെന്നും അദ്ദേഹം പറഞ്ഞു. ഒടുവിൽ കോടതി ഇടപെട്ടപ്പോളാണ് കേസെടുത്തതെന്നും മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നോ നാളെയോ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരം: നവകേരള ബസ് യാത്രക്കിടെ യൂത്ത് കോൺഗ്രസ് പ്രതിഷേധത്തിനിടെ സമരക്കാരെ മുഖ്യമന്ത്രിയുടെ ഗൺമാൻമാരുടെ മർദനത്തിൽ പുനരന്വേഷണം വേണമെന്ന് എഡി തോമസ്. നിയമപരമായി ശക്തമായി മുന്നോട്ട് പോകുമെന്നും യുഡിഎഫ് മുഖ്യമന്ത്രി സത്യപ്രതിജ്ഞ ചെയ്താൽ ഉടൻ പരാതി നൽകുമെന്നും നിയുക്ത എംഎൽഎ പറഞ്ഞു. നിലവിലെ അന്വേഷണം എങ്ങും എത്തിയില്ല. ലോകം മുഴുവൻ കണ്ട സംഭവത്തിൽ തെളിവില്ലെന്നാണ് ക്രൈംബ്രാഞ്ച് റിപ്പോർട്ട് നൽകിയത്. വ്യക്തിപരമായി പകപോക്കൽ അല്ല. നിയമപരമായ നടപടിയാണ് വേണ്ടത്.

നിയമപരമായി മുന്നോട്ട് പോകുമെന്നും കേസെടുക്കാൻ പോലും അന്ന് തയ്യാറായില്ലെന്നും അദ്ദേഹം പറഞ്ഞു. ഒടുവിൽ കോടതി ഇടപെട്ടപ്പോളാണ് കേസെടുത്തതെന്നും മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നോ നാളെയോ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ഹൈക്കമാൻഡ് തീരുമാനം എന്തായാലും അംഗീകരിക്കും. പ്രതിഷേധങ്ങൾ തെരുവിലേക്കും സോഷ്യൽ മീഡിയയിലേക്കും നീളുന്നത് സ്വാഭാവികമാണെന്നും കോൺഗ്രസിന്റെ പാരമ്പര്യം ഇതാണെന്നും അദ്ദേഹം പറഞ്ഞു.
