ആരോഗ്യ ജാഗ്രത കാമ്പയിനില്‍ കുട്ടികളേയും പങ്കാളികളാക്കും.ആരോഗ്യ വകുപ്പും വിദ്യാഭ്യാസ വകുപ്പും ചേര്‍ന്ന് സ്‌കൂളുകളില്‍ കോവിഡിനെതിരേയും പകര്‍ച്ചവ്യാധികള്‍ക്കെതിരേയും അവബോധം ശക്തിപ്പെടുത്തും.കോവിഡിനോടൊപ്പം കരുതലോടെ ജീവിക്കുകയാണ് പ്രധാനമെന്ന് സന്ദേശം

തിരുവനന്തപുരം: ആരോഗ്യജാഗ്രത കാമ്പയിനില്‍ കുട്ടികളേയും പങ്കാളികളാക്കുമെന്ന് ആരോഗ്യ വകുപ്പ്. ഇതിന്റെ ഭാഗമായി വിവിധ പ്രവര്‍ത്തനങ്ങള്‍ നടത്തും. ആരോഗ്യ വകുപ്പും വിദ്യാഭ്യാസ വകുപ്പും ചേര്‍ന്ന് സ്‌കൂളുകളില്‍ കോവിഡിനെതിരേയും പകര്‍ച്ചവ്യാധികള്‍ക്കെതിരേയും അവബോധം ശക്തിപ്പെടുത്തും. കാമ്പയിനിന്റെ ഭാഗമായി ഓരോ ആഴ്ചയിലും പകര്‍ച്ചവ്യാധി പ്രതിരോധവുമായി ബന്ധപ്പെട്ട വിഷയങ്ങളിലുള്ള പ്രതിജ്ഞകള്‍ സ്‌കൂളുകളിലുണ്ടാകും. ആരോഗ്യ വകുപ്പാണ് ഈ പ്രതിജ്ഞകള്‍ വിദ്യാഭ്യാസ വകുപ്പിന് തയ്യാറാക്കി നല്‍കുക. ആദ്യത്തെ ആഴ്ചയില്‍ കോവിഡുമായി ബന്ധപ്പെട്ട പ്രതിജ്ഞയാണുണ്ടാവുക.

സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറന്നിട്ടുണ്ട്. കോവിഡ് വ്യാപനം കുറഞ്ഞെങ്കിലും കേസുകള്‍ ഇപ്പോഴും ചെറുതായി ഉയരുകയാണ്. എല്ലാ കാലത്തും അടച്ചിടാന്‍ പറ്റില്ല. കോവിഡിനോടൊപ്പം കരുതലോടെ ജീവിക്കുകയാണ് പ്രധാനം. മഴക്കാലമായതിനാല്‍ പകര്‍ച്ചവ്യാധി ഭീഷണിയുമുണ്ട്. അതിനെതിരേയും ജാഗ്രത വേണം. കോവിഡില്‍ നാം പഠിച്ച ബാലപാഠങ്ങള്‍ എല്ലാവരും ഓര്‍ക്കേണ്ടതാണെന്നും ആരോഗ്യ മന്ത്രി വീണ ജോര്‍ജ് പറഞ്ഞു.

സ്കൂളില്‍ കുട്ടികള്‍ ചൊല്ലുന്ന പകര്‍ച്ചവ്യാധി പ്രതിരോധ പ്രതിജ്ഞ

കോവിഡ് മഹാമാരി പ്രതിരോധിക്കുന്നതിനായി ഞാന്‍ കൈകള്‍ ഇടയ്ക്കിടെ സോപ്പുപയോഗിച്ച് കഴുകി വൃത്തിയാക്കുകയും വായും മൂക്കും മൂടത്തക്ക വിധം മാസ്‌ക് ധരിക്കുകയും ചെയ്യും.

നനഞ്ഞതോ കേടായതോ ആയ മാസ്‌ക് ധരിക്കുകയോ യാത്രകളിലും സ്‌കൂളിലും മാസ്‌ക് താഴ്ത്തി സംസാരിക്കുകയോ ചെയ്യില്ല.

കൈകള്‍ വൃത്തിയാക്കാതെ കണ്ണ്, മൂക്ക്, വായ എന്നിവിടങ്ങളില്‍ സ്പര്‍ശിക്കുകയില്ല.

സ്‌കൂളില്‍ കൂട്ടംകൂടിയിരുന്ന് ഭക്ഷണം കഴിക്കില്ല.

സ്‌കൂളില്‍ നിന്നും വീട്ടിലെത്തി കുളിച്ച് പുതിയ വസ്ത്രങ്ങള്‍ ധരിച്ചതിനു ശേഷം മാത്രമേ പ്രായാധിക്യം ചെന്നവരോ കിടപ്പുരോഗികളോ ആയവരുമായി ഇടപഴകുകയുള്ളൂ.

പനി, ചുമ, ജലദോഷം, മൂക്കൊലിപ്പ്, തൊണ്ടവേദന തുടങ്ങിയ രോഗലക്ഷണങ്ങളുണ്ടെങ്കിലോ കോവിഡ് ബാധിച്ച ആരെങ്കിലും വീട്ടിലുണ്ടെങ്കിലോ സ്‌കൂളില്‍ വരികയില്ല.

കോവിഡ് പ്രതിരോധത്തില്‍ ഞാന്‍ എന്റെ ഉത്തരവാദിത്തം നിറവേറ്റുമെന്ന് പ്രതിജ്ഞ ചെയ്യുന്നു.

ഒരു ദിവസം, കൊവിഡ് കേസുകളിൽ 41% വർധന, 24 മണിക്കൂറിൽ 5,223 രോഗികൾ

കഴിഞ്ഞ 24 മണിക്കൂറിൽ ഇന്ത്യയിൽ പുതുതായി റിപ്പോർട്ട് ചെയ്തത് 5233 പുതിയ കൊവിഡ് കേസുകൾ. മാർച്ച് ആറിന് ശേഷം രാജ്യത്ത് റിപ്പോർട്ട് ചെയ്ത ഏറ്റവുമുയർന്ന കേസ് നിരക്കാണിത്. ഏഴ് പേരാണ് കഴിഞ്ഞ 24 മണിക്കൂറിൽ മാത്രം കൊവിഡ് ബാധിച്ച് മരിച്ചത്. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് പ്രതിദിന കേസുകളിൽ വർധന 41 ശതമാനമാണ്.

ഇന്നലെ കേസുകൾ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്തത് മഹാരാഷ്ട്രയിലാണ്. പുതുതായി 1881 പുതിയ കൊവിഡ് കേസുകളാണ് ഇവിടെ ഇന്നലെ മാത്രം റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ ദിവസത്തേക്കാൾ 81% കൂടുതലായിരുന്നു ഇത്. ഫെബ്രുവരി മധ്യം മുതലുള്ള കണക്കുകൾ പരിശോധിച്ചാൽ ഏറ്റവുമുയർന്ന നിരക്ക്. ഇതിന് മുമ്പ് മഹാരാഷ്ട്രയിൽ ഇത്രയുമുയർന്ന കൊവിഡ് കണക്ക് റിപ്പോർട്ട് ചെയ്തത് ഫെബ്രുവരി 18-നാണ്. 

കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവ് അനുവദിച്ചതിന് പിന്നാലെ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ വീഴ്ച സംഭവിച്ചതാകാം കൊവിഡ് കണക്ക് വീണ്ടും ഉയരാൻ കാരണമായതെന്നാണ് ആരോഗ്യ വിദഗ്ധരുടെ വിലയിരുത്തൽ. ലോക്ക്ഡൗൺ ഉൾപ്പടെയുള്ള കൊവിഡ് നിയന്ത്രണങ്ങൾ വീണ്ടും നടപ്പിലാക്കുന്നത് ഒഴിവാക്കണമെങ്കിൽ മാസ്ക് ഉൾപ്പടെയുള്ള മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കാൻ മഹാരാഷ്ട്ര മുഖ്യമന്ത്രി നിർദേശം നൽകി.

ആശങ്കയായി കേരളത്തിലെ കേസുകൾ

സംസ്ഥാനത്ത് വീണ്ടും ആശങ്കയായി കോവിഡ് വ്യാപനം. 2271 പേർക്കാണ് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത്. മെയ് 31ന് ആയിരം കടന്ന കോവിഡ് കേസുകളാണ് ഒരാഴ്ച കൊണ്ട് ഇരട്ടിയായി രണ്ടായിരം കടന്നത്. വേഗത്തിലുള്ള കുതിപ്പ് എറണാകുളത്താണ്. 622 ആണ് പുതിയ കേസുകൾ. ഒപ്പം തന്നെ തിരുവനന്തപുരത്ത് ഇന്ന് 416. ഒരു മരണവും തിരുവനന്തപുരത്താണ്. ആലപ്പുഴയിലും ഒരു കൊവിഡ് മരണം റിപ്പോർട്ട് ചെയ്തു. കോവിഡ് മരണം തീരെ ഇല്ലാതിരുന്ന ആഴ്ചകളിൽ നിന്നാണ് മരണവും കൂടുന്നത്.

കോഴിക്കോട്, കോട്ടയം, കൊല്ലം, പത്തനംതിട്ട ജില്ലകളിലും കേസുകൾ കൂടുന്നുണ്ട്. കൃത്യമായ ഇടവേളകളിൽ ഇരട്ടി വളർച്ച രേഖപ്പെടുത്തുന്ന കോവിഡ് കേസുകൾ ഈ നിലയ്ക്ക് മുന്നേറിയാൽ പ്രതിസന്ധിയാകുമെന്നുറപ്പാണ്.

പരിശോധനകൾ പ്രതിദിനം പതിനയ്യായിരം പോലുമില്ലെന്നിരിക്കെ, പരിശോധനകളിൽ കണ്ടെത്തപ്പെടാതെ പോകുന്ന കേസുകൾ ഏറെയാണ്. കോവിഡിന് സമാനമായ ലക്ഷണങ്ങളുള്ളഴരും പരിശോധിക്കുന്നില്ലെന്നതാണ് വസ്തുത.

കേസുകളുടെ വർധനയിൽ അടുത്ത ഒരാഴ്ച നിർണായകമാണ്. ഒമിക്രോൺ വകഭേദം തന്നെയാണ് പടരുന്നതെന്നാണ് ആരോഗ്യവകുപ്പ് ഇപ്പോഴും പറയുന്നത്. അങ്ങനെയെങ്കിൽ വരുംദിവസങ്ങളിൽ മരണനിരക്ക് ഉയരുമോ എന്നതും ആശുപത്രിയിലാകുന്നവരുടെ എണ്ണം കൂടുന്നതു