മലപ്പുറം:മലപ്പുറം നിലമ്പൂരിലെ ഗുഡ് ഷെപ്പേര്‍ഡ് ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ നിന്ന് മറ്റ് സ്കൂളുകളിലേക്ക് മാറാൻ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വിടുതല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാൻ വിദ്യാഭ്യാസ വകുപ്പ് ഉത്തരവിട്ടു. വിദ്യാഭ്യാസ വകുപ്പ് അഡീഷണല്‍ സെക്രട്ടറിയാണ് ഉത്തരവിറക്കിയത്. എസ്.എസ്.എൽ.സി പാസായ 6 കുട്ടികള്‍ ടി.സിക്ക് അപേക്ഷിച്ചപ്പോള്‍ ഒരു ലക്ഷം രൂപ വീതം വേണമെന്നായിരുന്നു സ്കൂള്‍ മാനേജ്മെന്റിന്‍റെ ആവശ്യം. ഇതിനെതിരെ രക്ഷിതാക്കള്‍ വിദ്യാഭ്യാസ മന്ത്രിക്ക് പരാതി നല്‍കുകയായിരുന്നു. ഇതെത്തുടര്‍ന്നാണ് ടി.സി. അനുവദിക്കാൻ ഉത്തരവിട്ടത്.


ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക്  ട്വിറ്റര്‍  ഇന്‍സ്റ്റഗ്രാം യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യു. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന് ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്ഫോമുകള്‍ പിന്തുടരുക.