ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിലാണ് കണ്ണൂർ കപ്പുയർത്തിയത്. 23 വർഷത്തിന് ശേഷമാണ് കണ്ണൂരിലേക്ക് കലോത്സവ കിരീടം എത്തുന്നതെന്നും ശ്രദ്ധേയം.
കൊല്ലം: അടുത്ത വർഷം മുതൽ കലോത്സവ മാനുവൽ പരിഷ്കരിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. പരിഷ്കരിച്ച മാനുവൽ അനുസരിച്ചായിരിക്കും അടുത്ത വർഷം മുതൽ കലോത്സവം നടക്കുക എന്നും വി ശിവൻകുട്ടി വ്യക്തമാക്കി. കൊല്ലം ജില്ലയിൽ വെച്ച് നടന്ന ഇക്കൊല്ലത്തെ സ്കൂൾ കലോത്സവത്തിൽ കിരീടം നേടിയത് കണ്ണൂരാണ്. രണ്ടാം സ്ഥാനത്ത് കോഴിക്കോട് ജില്ലയുമെത്തി. ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിലാണ് കണ്ണൂർ കപ്പുയർത്തിയത്. 23 വർഷത്തിന് ശേഷമാണ് കണ്ണൂരിലേക്ക് കലോത്സവ കിരീടം എത്തുന്നതെന്നും ശ്രദ്ധേയം.
Add Asianetnews as a Preferred Source

