Asianet News MalayalamAsianet News Malayalam

കൊവിഡ്19: ബിസിനസ് ലോകത്തിന് ആശ്വാസമായി എഫിസത്തിന്റെ വർക്ക് ഫ്രം ഹോം മോണിറ്ററിം​ഗ്

ഒരു കമ്പനിയുടെ ഉയർന്ന തലത്തിലുള്ള ജീവനക്കാർ മുതൽ താഴേത്തട്ടിലുള്ളവർക്ക് വരെ, സ്ഥാപനത്തിന്റെ വിവിധ തലങ്ങളിൽ ജോലി ചെയ്യുന്ന ജീവനക്കാരെ നിരീക്ഷിക്കുന്നതിനും വിവരങ്ങളും നിർദ്ദേശങ്ങളും കാര്യക്ഷമമായി കൈമാറുന്നതിനും വളരെ എളുപ്പം കഴിയുന്ന രീതിയിലാണ് ഈ സോഫ്റ്റ്‌വെയർ തയ്യാറാക്കിയിരിക്കുന്നത്. 

effism helps Work From Home Monitoring for business amid coronavirus
Author
Thiruvananthapuram, First Published Mar 20, 2020, 10:14 AM IST

തിരുവനന്തപുരം: കൊവിഡ്-19 പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്ന് ലോകത്തിന്റെ നാനാതുറകളിലുള്ളവർ പലവിധ പ്രതിസന്ധികളാണ് നേരിടുന്നത്. ഇതിൽ ഏറ്റവും കൂടുതൽ പ്രതിസന്ധിയിലായിരിക്കുന്നവരിൽ വലിയൊരു വിഭാഗം തൊഴിലുടമകളും ശമ്പളം വാങ്ങി ജീവിക്കുന്ന ഇടത്തരക്കാരുമാണ്. 

മുൻകരുതൽ നടപടിയായി പല ജോലി സ്ഥലങ്ങളും അടച്ചുപൂട്ടാൻ തുടങ്ങുന്നതോടെ ജീവനക്കാർക്ക് വീട്ടിൽ ഇരുന്ന് ജോലി ചെയ്യുവാനുള്ള സാഹചര്യം ഒരുക്കാൻ പല സ്ഥാപനങ്ങളും നിർബ്ബന്ധിതമാകുന്നു. പക്ഷെ, ജീവനക്കാരെ വീട്ടിൽ നിന്ന് ജോലി ചെയ്യാൻ നിയോഗിക്കേണ്ടി വരുന്ന സാഹചര്യത്തിൽ, കാര്യക്ഷമമായ നിരീക്ഷണ സംവിധാനം നടപ്പിലാക്കിയില്ലെങ്കിൽ അത് കമ്പനിയുടെ മൊത്തത്തിലുള്ള ഉൽ‌പാദനക്ഷമതയെ ഗുരുതരമായി ബാധിക്കുകയും ചെയ്യും. 

വീട്ടിൽ ഇരുന്ന് ജോലി ചെയ്യുന്ന ജീവനക്കാരെ കാര്യക്ഷമമായി നിരീക്ഷിക്കാൻ പ്രാപ്തമായ എഫിസം സോഫ്റ്റ്‌വെയറിന്റെ (എഫിഷ്യൻസി ഇംപ്രൂവ്മെന്റ് സിസ്റ്റം മാനേജുമെന്റ്) ആധുനിക 'വർക്ക് മോണിറ്ററിംഗ് ഫീച്ചറും' ദിവസേനയുള്ള ജോലികളുടെ വിശകലനവും പ്രസക്തമാകുന്നത് ഇവിടെയാണ്. 

ഒരു കമ്പനിയുടെ ഉയർന്ന തലത്തിലുള്ള ജീവനക്കാർ മുതൽ താഴേത്തട്ടിലുള്ളവർക്ക് വരെ, സ്ഥാപനത്തിന്റെ വിവിധ തലങ്ങളിൽ ജോലി ചെയ്യുന്ന ജീവനക്കാരെ നിരീക്ഷിക്കുന്നതിനും വിവരങ്ങളും നിർദ്ദേശങ്ങളും കാര്യക്ഷമമായി കൈമാറുന്നതിനും വളരെ എളുപ്പം കഴിയുന്ന രീതിയിലാണ് ഈ സോഫ്റ്റ്‌വെയർ തയ്യാറാക്കിയിരിക്കുന്നത്. ഇൻ‌ഡിവുഡ് ബില്യണയേഴ്സ് ക്ലബിന്റെ പിന്തുണയോടെ, ഗവേഷണ സ്ഥാപനമായ എ‌എം‌ആർ‌ഐ ഈ വിപ്ലവകരമായ ആശയം പ്രവർത്തികമാക്കിയിരിക്കുകയാണ്. 

80 രാജ്യങ്ങളിൽ നിന്നുള്ള ക്ലയന്റുകൾക്കായി 16 രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന 53 കമ്പനികളുള്ള ഏരീസ് ഗ്രൂപ്പ് ഓഫ് കമ്പനീസ്, എഫിസത്തിന്റെ ആദ്യ ഉപയോക്താവാകുകയും വിജയകരമായ ഈ ആപ്ലിക്കേഷനിലൂടെ അഞ്ച് വ്യത്യസ്ത മേഖലകളിൽ ലോകത്തിലെ ഒന്നാം സ്ഥാനത്ത് എത്തുകയും ചെയ്തു. ഒട്ടനേകം അത്യാധുനിക സംവിധാനങ്ങൾ കോർത്തിണക്കി, വർക്ക് മോണിറ്ററിംഗ് സംസ്കാരത്തെത്തന്നെ മാറ്റി മറിച്ചിരിക്കുകയാണ്‌ എഫിസം. എഫിസത്തിന്റെ സുരക്ഷിതമായ കൈകളിലായിരിക്കുന്നിടത്തോളം കാലം കൊറോണ പോലെയുള്ള ഭീഷണികൾ സ്ഥാപനത്തിന്റെ ബിസിനസ്സിനെ ഒരു രീതിയിലും ബാധിക്കുന്നില്ല എന്നതാണ് വാസ്തവം. 

ഇൻ‌ഡിവുഡ് ബില്യണേഴ്സ് ക്ലബ് മെമ്പർമാർക്ക് മാത്രമായി ഈ സോഫ്റ്റ്‌വെയറിന്റെ ഉപയോഗം സംബന്ധിച്ച് സൗജന്യ പരിശീലനവും പ്രഖ്യാപിച്ചിട്ടുണ്ട്.

എഫിസം - ജീവനക്കാരുടെ കാര്യക്ഷമത അറിയാൻ ഏരീസ് ഗ്രൂപ്പിന്റെ നൂതന ആശയം

എയ്മ്രിയുടെ നൂതന ഗവേഷണ പരിപാടിക്ക് കീഴിലാണ് ഓൺലൈൻ എഫിഷ്യൻസി ഇംപ്രൂവ്മെന്റ് സിസ്റ്റം മാനേജുമെന്റ് (എഫിസം) വികസിപ്പിച്ചെടുത്തത്. പിശകുകൾ, നഷ്ടങ്ങൾ എന്നിവ കുറയ്‌ക്കാനും മുൻകൂട്ടി നിശ്ചയിച്ചിട്ടുള്ള ടാർഗെറ്റുകൾ പൂർത്തീകരിക്കാനും, ഒരു വ്യക്തിയുടെ ഉൽപാദനക്ഷമതയും ഗുണനിലവാരവും വർദ്ധിപ്പിക്കാനും, സാധ്യമായ മെച്ചപ്പെടുത്തലുകൾ തിരിച്ചറിയാനുമുള്ള മുൻകാല വിശകലനം ഉൾപ്പെടെയുള്ള ഒരു പ്രക്രിയയാണ് ഓൺലൈൻ നിരീക്ഷണം. 

എഫിസത്തിന്റെ ഭാഗമായി വികസിപ്പിച്ചെടുത്ത 'ടൈം' (ടു ഇംപ്രൂവ് മൈ എഫിഷ്യൻസി) സോഫ്റ്റ്‌വെയർ പരിശീലകരുടെ എല്ലാ പ്രവർത്തനങ്ങളും രേഖപ്പെടുത്തുന്നു. കൂടാതെ പരിശീലകന് മധ്യസ്ഥർ ഇല്ലാതെ ഡാറ്റയിലേക്ക് പ്രവേശിക്കാൻ കഴിയും, ഇത് മറ്റ് ജീവനക്കാരുമായുള്ള ആശയവിനിമയം ഇല്ലാതെത്തന്നെ പ്രവർത്തനങ്ങൾ അറിയാൻ സഹായിക്കുന്നു. 

ദൈനംദിന പരിശീലന ആസൂത്രണത്തിനും സ്വയം വിലയിരുത്തലിനുമുള്ള ഒരു വേദിയാണ് ഈ സോഫ്റ്റ്‌വെയർ. മേലുദ്യോഗസ്ഥരുടെ നിരീക്ഷണം, വിലയിരുത്തൽ, ആരോഗ്യം തുടങ്ങിയവ എഫിസം വഴി മെച്ചപ്പെടുത്തുമ്പോൾ മികച്ച ഭാവിയിലേക്കുള്ള തന്റെ സ്ഥാപനത്തിന്റെ മുഴുവൻ പ്രവർത്തനങ്ങളും വിശകലനം ചെയ്യാൻ പരിശീലകനെ ഇത് പ്രാപ്തമാക്കുന്നു.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Follow Us:
Download App:
  • android
  • ios