കാസര്‍കോട്: ലോക്ക് ഡൗൺ നിർദ്ദേശങ്ങൾ ലംഘിച്ച് കാസര്‍കോട്ട് അമ്പതിലധികം പേര്‍ പങ്കെടുത്ത ഈദ് ഗാഹ്. സുരക്ഷാ മാനദണ്ഡങ്ങളും സാമൂഹിക അകലവും പാലിക്കാതെയാണ് പരിപാടി നടന്നത്. സംഭവത്തില്‍ പൊലീസ് കേസെടുത്തു.

മൗലവിയെ പങ്കെടുപ്പിച്ച് സ്വകാര്യ വ്യക്തിയാണ് പരിപാടി നടത്തിയത്. സ്വകാര്യ വ്യക്തിയുടെ വീട്ടിലാണ് ആഘോഷം സംഘടിപ്പിച്ചത്. സംഭവത്തില്‍ ബേക്കല്‍ കണ്ണംകുളം സ്വദേശി അബ്ദുറഹ്മാനെതിരെ പൊലീസ് കേസെടുത്തു. കണ്ടാലറിയാവുന്ന എഴുപത് പേര്‍ക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. 

Also Read: കോഴിക്കോട് കൊവിഡ് ചികിത്സയിലുളള 63 കാരിയുടെ നില ഗുരുതരം, രോഗബാധയിൽ അവ്യക്തത