Asianet News MalayalamAsianet News Malayalam

സംസ്ഥാനത്ത് 2 വാഹനാപകടങ്ങൾ: കാറും ഓട്ടോറിക്ഷയും നിയന്ത്രണം വിട്ട് മറിഞ്ഞു; 8 പേർക്ക് പരിക്ക്

തിരുവനന്തപുരം കടയ്ക്കാവൂരിൽ അഞ്ച് പേർ സഞ്ചരിച്ച ഓട്ടോറിക്ഷ മറിഞ്ഞാണ് വാഹനത്തിലുണ്ടായിരുന്നവർക്ക് പരിക്കേറ്റത്

eight injured on two separate accidents kgn
Author
First Published Aug 30, 2023, 4:17 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ടിടത്തായി ഇന്ന് ഉച്ചയ്ക്ക് ശേഷം നടന്ന വാഹനാപകടങ്ങളിൽ എട്ട് പേർക്ക് പരിക്ക്. തിരുവനന്തപുരം കടയ്ക്കാവൂരിൽ അഞ്ച് പേർ സഞ്ചരിച്ച ഓട്ടോറിക്ഷ മറിഞ്ഞാണ് വാഹനത്തിലുണ്ടായിരുന്നവർക്ക് പരിക്കേറ്റത്. മാനന്തവാടിയിൽ കാർ നിയന്ത്രണം വിട്ട് കുളത്തിലേക്ക് മറിഞ്ഞാണ് അപകടം സംഭവിച്ചത്.

കടയ്ക്കാവൂരിൽ അപകടത്തിൽ പെട്ട ഓട്ടോറിക്ഷയിൽ രണ്ട് കുട്ടികളും ഉണ്ടായിരുന്നു. കടയ്ക്കാവൂർ തൊപ്പി ചന്തയിൽ വച്ച് ഓട്ടോറിക്ഷ നിയന്ത്രണംവിട്ട് തൊട്ടടുത്തുള്ള വീട്ടിലേക്ക് മറിയുകയായിരുന്നു. ഇറക്കം ഇറങ്ങി വരുമ്പോഴാണ് അപകടം നടന്നത്. കവലയൂർ പെരുങ്കുളം സ്വദേശികൾ സഞ്ചരിച്ചവരാണ് അപകടത്തിൽ പെട്ടത്. യാത്രക്കാർക്ക് സംഭവത്തിൽ നിസാര പരിക്കേറ്റു. ഇവരെ ആശുപത്രിയിലേക്ക് മാറ്റി.

ഷട്ടറുകൾ വെൽഡ് ചെയ്യുന്നതിനിടെ പടക്ക സംഭരണശാലയില്‍ തീപിടിത്തം; മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം

വയനാട് മാനന്തവാടിയിലാണ് കാർ അപകടത്തിൽ പെട്ടത്. വാളാട് കാട്ടിമൂലയിൽ ഇന്ന് ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയാണ് അപകടം ഉണ്ടായത്. കാറിലുണ്ടായിരുന്ന മൂന്ന് യാത്രക്കാരെ മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. കാർ നിയന്ത്രണം വിട്ട് കുളത്തിലേക്ക് മറിയുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം. യാത്രക്കാരുടെ പരിക്ക് ഗുരുതരമല്ല എന്നാണ് പ്രാഥമിക വിവരം.

പൊന്നോണം | Asianet News Live | ഏഷ്യാനെറ്റ് ന്യൂസ് ലൈവ്
 

Follow Us:
Download App:
  • android
  • ios