ദില്ലി: മികച്ച സേവനം നടത്തിയ പൊലീസ് ഉദ്യോഗസ്ഥർക്കുള്ള കേന്ദ്ര അഭ്യന്തര മന്ത്രിയുടെ  സ്പെഷ്യൽ ഓപ്പറേഷൻ മെഡലിന് സംസ്ഥാനത്തെ എട്ട് പൊലീസ് ഉദ്യോഗസ്ഥർ അർഹരായി. 

മലപ്പുറം എസ്.പി യു.അബ്ദുൾ കരീം അടക്കമുള്ളവരാണ് പൊലീസ് മെഡലിന് അർഹരായത്. കവളപ്പാറ ദുരന്തഭൂമിയിൽ നടത്തിയ രക്ഷപ്രവർത്തനത്തിന് മികച്ച നിലയിൽ നേതൃത്വം നൽകിയതാണ് യു.അബ്ദുൾ കരീമിനെ പുരസ്കാരത്തിനർഹനാക്കിയത്. 

യു.അബ്ദുൾ കരീമിനെ കൂടാതെ ഇൻസ്പെക്ടർമാരായ മനോജ് പറയറ്റ, കെ.അബ്ബാസ്. എഎസ്ഐമാരായ ടികെ മുഹമ്മദ് ബീഷർ, എസ്.കെ ശ്യാം കുമാർ, സിവിൽ പൊലീസ് ഓഫീസർമാരായ നിതീഷ് സി, സക്കീർ കെ, അബ്ദുൾ ഹമീദ് എം എന്നിവരും കേന്ദ്ര അഭ്യന്തര മന്ത്രിയുടെ പൊലീസ് മെഡലുകൾക്ക് അർഹരായി.