ഓട്ടോറിക്ഷാ ഡ്രൈവറായ ഇല്ലിക്കുന്ന് രഞ്ജിത് കുമാറിനെ ഒരു സംഘം ആളുകൾ ഓട്ടോയില്‍ നിന്ന് വലിച്ചിറക്കി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു

തലശ്ശേരി: സിപിഎം പ്രവർത്തകൻ തലശ്ശേരി ഇല്ലിക്കുന്ന് രഞ്ജിത്തിന്‍റെ വധക്കേസിൽ പ്രതികളായ എട്ട് ആർഎസ്എസ് പ്രവർത്തകരെയും വെറുതെ വിട്ടു. സംശയത്തിന്‍റെ ആനുകൂല്യത്തിൽ ആണ് പ്രതികളെ വെറുതെ വിട്ടത്. 

തലശ്ശേരിയിൽ 2008ൽ സിപിഎം ആർഎസ്എസ് തുടർ സംഘർഷങ്ങളിലാണ് രഞ്ജിത് കൊല്ലപ്പെട്ടത്. ഓട്ടോറിക്ഷാ ഡ്രൈവറായ ഇല്ലിക്കുന്ന് രഞ്ജിത് കുമാറിനെ ഒരു സംഘം ആളുകൾ ഓട്ടോയില്‍ നിന്ന് വലിച്ചിറക്കി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.