ട്രെയിൻ തട്ടി എട്ട് വയസ്സുകാരന് ഗുരുതര പരിക്ക്. വെസ്റ്റ് കണ്ണഞ്ചേരി സ്വദേശി അഹമ്മദിന്റെ മകൻ ഫൈസാനാണ് ട്രെയിൻ തട്ടിയത്. ട്രാക്ക് മുറിച്ച് കടന്ന് അപ്പുറത്തേക്ക് പോകുന്നതിനിടെയാണ് അപകടം.

കോഴിക്കോട്: കോഴിക്കോട് കണ്ണഞ്ചേരിയിൽ ട്രെയിൻ തട്ടി എട്ട് വയസ്സുകാരന് ഗുരുതര പരിക്ക്. വെസ്റ്റ് കണ്ണഞ്ചേരി സ്വദേശി അഹമ്മദിന്റെ മകൻ ഫൈസാനാണ് ട്രെയിൻ തട്ടിയത്. റെയിൽവേ ട്രാക്കിനോട് ചേർന്നാണ് കുട്ടിയുടെ വീട്. ട്രാക്ക് മുറിച്ച് കടന്ന് അപ്പുറത്തേക്ക് പോകുന്നതിനിടെയാണ് അപകടം. യശ്വന്ത്പൂർ- കണ്ണൂർ എക്സ്പ്രസാണ് ഇടിച്ചത്. നാട്ടുകാരാണ് കുട്ടിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സമീപത്ത് തന്നെ റെയിൽവേ അടിപ്പാത ഉണ്ടെങ്കിലും വെള്ളം നിറഞ്ഞ് കിടക്കുകയാണ്. ഇതേ തുടർന്ന് നാട്ടുകാരടക്കം ട്രാക്കിലൂടെയാണ് മറുഭാഗത്ത് എത്താറുള്ളത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Asianet News Live| Kerala CM VD Satheesan | UDF | Kerala Breaking News |Malayalam News |HD Live News