പാലക്കാട് എലപ്പുള്ളി പഞ്ചായത്തിൽ യുഡിഎഫ്, ബിജെപി അംഗങ്ങൾ വിട്ടുനിന്നതോടെ അവിശ്വാസ പ്രമേയം അവതരിപ്പിക്കാനായില്ല

തിരുവനന്തപുരം: പാലക്കാട് ഒയാസിസ് കമ്പനിക്ക് ബ്രൂവറിക്കായി സ്ഥലം കണ്ടെത്തിയ എലപ്പുള്ളി പഞ്ചായത്തിൽ അവിശ്വാസ നീക്കം പാളി. എലപ്പുള്ളിയിൽ ബിജെപിയും യുഡിഎഫും യോഗത്തിൽ നിന്ന് വിട്ടുനിന്നു. പഞ്ചായത്തിൻ്റെ അഴിമതിക്കെതിരെ എന്ന് വാദിച്ചാണ് സിപിഎം എലപ്പുള്ളിയിൽ അവിശ്വാസം കൊണ്ടുവന്നത്. യുഡിഎഫും ബിജെപിയും വിട്ടുനിന്നതോടെ ഇരുവരും തമ്മിൽ അവിശുദ്ധ ബന്ധമെന്നായി ഇടതുമുന്നണിയുടെ ആരോപണം. 

Add Asianetnews as a Preferred SourcegooglePreferred

ആകെ 22 അംഗങ്ങളുള്ള പഞ്ചായത്തിൽ ക്വാറം തികയാൻ 11 അംഗങ്ങൾ വേണം. 9 കോൺഗ്രസ് അംഗങ്ങളും 5 ബി ജെ പി അംഗങ്ങളും വിട്ടു നിന്നു. ക്വാറം തികയാത്തതിനാൽ പ്രമേയം അവതരിപ്പിക്കാനായില്ല. കോൺഗ്രസ് ബിജെപി അവിശുദ്ധ കൂട്ട് കെട്ട് ഇതോടെ വെളിച്ചത്തായതായി സിപിഎം ആരോപിച്ചു.