2008 വരെ ഈ ഭൂമിയിൽ നെൽകൃഷി ഉണ്ടായിരുന്നു.അതുകൊണ്ട് ഡാറ്റാ ബാങ്കിൽ നിന്ന് ഒഴിവാക്കാൻ കഴിയില്ലെന്ന് എലപ്പുള്ളി കൃഷി ഓഫീസർ റിപ്പോർട്ട് നൽകി
പാലക്കാട്: എലപ്പുള്ളിയിലെ മദ്യനിർമ്മാണശാലയ്ക്ക് കൃഷി വകുപ്പിന്‍റെ എതിർപ്പും.ഭൂമി തരം മാറ്റി നൽകാൻ കഴിയില്ലെന്ന് ആദ്യം റിപ്പോർട്ട് സമർപ്പിച്ചത് കൃഷിവകുപ്പ്. ഈ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് റവന്യൂ വകുപ്പ് ഭൂമിതരം മാറ്റം അപേക്ഷ നിഷേധിച്ചത്.എലപ്പുള്ളി പഞ്ചായത്തിലെ ആറാം വാർഡിലാണ് ഒയാസിസ് മദ്യനിർമ്മാണ കമ്പനി 24 ഏക്കർ സ്ഥലം വാങിയത്. ഇതിൽ 4 ഏക്കർ കൃഷിഭൂമിയാണ്. ഇത് തരം മാറ്റാനുള്ള കമ്പനിയുടെ അപേക്ഷ ആദ്യം തള്ളിയത് കൃഷിവകുപ്പാണ്. പാലക്കാട് RDO യുടെ നിർദേശ പ്രകാരമാണ് എലപ്പുള്ളി കൃഷി ഓഫീസർ പരിശോധന നടത്തുകയും ഇത് ഡാറ്റാ ബാങ്കിൽ ഉൾപ്പട്ടതെന്ന് കണ്ടെത്തുകയും ചെയ്തത്.
