കൊച്ചി: മൂവാറ്റുപുഴ മണ്ഡലത്തിൽ ഇത്തവണയും എൽദോ എബ്രഹാം ഇടത് സ്ഥാനാർത്ഥിയാകും. സിപിഐ എറണാകുളം ജില്ലാ എക്സിക്യൂട്ടിവിലും ജില്ലാ കൗൺസിൽ യോഗത്തിലും എൽദോ വീണ്ടും മത്സരിക്കണമെന്ന ആവശ്യം ഉയർന്നു. എൽദോ എബ്രഹാമിന് പുറമെ എഐവൈഎഫ് നേതാവ് ടി അരുൺ, ടിഎം ഹാരിസ് എന്നിവരുടെ പേരും സംസ്ഥാന  കൗൺസിലിന് ശുപാർശ ചെയ്തിട്ടുണ്ട്. 

പറവൂരിൽ വി.ഡി.സതീശനെതിരെ ഇത്തവണ മൂന്ന് പേരുകളാണ് സിപിഐ പരിഗണനയിൽ ഉള്ളത്. സംസ്ഥാന കൗൺസിൽ അംഗം എം.ടി  നിക്സൺ, ജില്ലാ കൗൺസിൽ അംഗങ്ങളായ ടിസി സഞ്ജിത്, കെ.ബി.അറുമുഖൻ എന്നിവരുടെ പേരുകളാണ് ശുപാശ ചെയ്തത്. ജില്ലാ സെക്രട്ടറി പി രാജു ഇത്തവണ മത്സരിക്കേണ്ടതില്ലെന്ന് പാർട്ടി തീരുമാനിച്ചു.