കോൺഗ്രസ്സിന്‍റേത് വർഗീയതയോട് സമരസപ്പെടുന്ന നിലപാടാണെന്നും മത നിരപേക്ഷതയും വർഗീയതയും ഒരുമിച്ചു പറ്റില്ലെന്നും മുഖ്യമന്ത്രി

കൽപ്പറ്റ: എൻഡിഎ യുപിഎ സ‍ർക്കാരുകളുടെ കർഷകത്തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ. ആസിയൻ കരാറിന് വയനാട്ടിലെ ജനങ്ങളോട് കോൺഗ്രസ് മറുപടി പറയുമോ എന്നും പിണറായി ചോദിച്ചു. വയനാട്ടിലെ തെരഞ്ഞെടുപ്പ് പ്രചാരണയോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

മഹാരാഷ്ട്രയിലെ കർഷക സമരത്തെ വെടിവെപ്പിലൂടെയാണ് ബിജെപി സർക്കാർ നേരിട്ടതെന്നും പിണറായി പറഞ്ഞു. കോൺഗ്രസ്സിന്‍റേത് വർഗീയതയോട് സമരസപ്പെടുന്ന നിലപാടാണെന്നും മത നിരപേക്ഷതയും വർഗീയതയും ഒരുമിച്ചു പറ്റില്ലെന്നും മുഖ്യമന്ത്രി. രണ്ട് വള്ളത്തിൽ കാല് വെച്ച് പോകാനാകില്ലെന്നും പിണറായി കൂട്ടിച്ചേ‍ർത്തു. പ്രചാരണ യോഗത്തെത്തുടർന്ന് ഇടത് മുന്നണിയുടെ റോഡ് ഷോയുണ്ടാകും.