നാളെയും മറ്റന്നാളുമായി ഉദ്യോഗസ്ഥരും രാഷ്ട്രീയ കക്ഷികളുമായി കമ്മീഷൻ കൂടിക്കാഴ്ച നടത്തും. ഞായറാഴ്ച ചീഫ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി, പൊലീസ് മേധാവി തുടങ്ങിയ മുതിർന്ന ഉദ്യാഗസ്ഥരുമായും ചർച്ച നടത്തും.
തിരുവനന്തപുരം: കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ കേരളത്തിലെത്തി. നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പ് മുന്നൊരുക്കങ്ങൾ വിലയിരുത്താനാണ് സന്ദർശനം. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ സുനിൽ അറോറയുടെ നേതൃത്വത്തിലുള്ള സംഘമാണ് തിരുവനന്തപുരത്ത് എത്തിയത്. തിങ്കളാഴ്ച വരെ സംഘം കേരളത്തിലുണ്ടാകും.
നാളെയും മറ്റന്നാളുമായി ഉദ്യോഗസ്ഥരും രാഷ്ട്രീയ കക്ഷികളുമായി കമ്മീഷൻ കൂടിക്കാഴ്ച നടത്തും. ഞായറാഴ്ച ചീഫ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി, പൊലീസ് മേധാവി തുടങ്ങിയ മുതിർന്ന ഉദ്യാഗസ്ഥരുമായും ചർച്ച നടത്തും. ഇതനുസരിച്ചാകും സംസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പ് തിയതിയും വോട്ടെടുപ്പ് ഘട്ടങ്ങളും പ്രഖ്യാപിക്കുക.
