കൊച്ചി: ജോസ് കെ മാണിയെ കേരള കോൺഗ്രസ് (എം) ചെയർമാനായി തെരഞ്ഞെടുത്ത നടപടി തടഞ്ഞുള്ള ഉത്തരവ് റദ്ദാക്കില്ലെന്ന് ഇടുക്കി മുൻസിഫ് കോടതി. താത്കാലിക വിലക്ക് തുടരുമെന്നും കോടതി വ്യക്തമാക്കി. കേരള കോൺഗ്രസ് (എം) ചെയർമാനെ ചൊല്ലിയുള്ള തർക്കത്തിൽ ജോസഫ് വിഭാ​ഗം നൽകിയ ഹ​ർജിയിലാണ് കോടതി ഉത്തരവ്. 

ജോസ് കെ മാണിയെ ചെയർമായി തെരഞ്ഞെടുത്ത നടപടി തൊടുപുഴ മുൻസിഫ് കോടതി താൽക്കാലികമായി തടഞ്ഞിരുന്നു. ചട്ടം ലംഘിച്ചാണ് ജോസ് കെ മാണിയെ ചെയർമാനായി തെരഞ്ഞെടുത്തതെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ഫിലിപ്പ് സ്റ്റീഫൻ, മനോഹർ നടുവിലേടത്ത് എന്നിവർ നൽകിയ ഹർജിയിലാണ് തെരഞ്ഞെടുപ്പ് സ്റ്റേ ചെയ്തത്.

കേസ് പരിഗണിക്കുന്നതിൽ നിന്ന് തൊടുപുഴ മുൻസിഫ് പിന്മാറിയതോടെയാണ് കേസ് ഇടുക്കി കോടതിയിൽ എത്തിയത്. കേസിൽ വിശദമായി വാദം കേട്ടമാണ് കോടതി അന്തിമവധി പുറപ്പെടുവിച്ചത്.