Asianet News MalayalamAsianet News Malayalam

പാലായിൽ വിട്ടുവീഴ്ചയില്ല, എൽഡിഎഫ് യോഗത്തിൽ നിന്ന് വിട്ടുനിന്ന് മാണി സി കാപ്പൻ

ഇന്നത്തെ യോ​ഗത്തിൽ സീറ്റ് വിഭജനം ചർച്ചയാവില്ലെന്ന് എൽഡിഎഫ് കൺവീനർ നേരത്തെ വ്യക്തമാക്കിയിരുന്നു. എങ്കിലും പാലാ സീറ്റിനെ ചൊല്ലിയുള്ള ആശയക്കുഴപ്പം ഇല്ലാതെയാക്കണമെന്ന് എൻസിപി ആവശ്യപ്പെടും.

elections ldf seat sharing discussion started
Author
Thiruvananthapuram, First Published Jan 27, 2021, 11:02 AM IST

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി എകെജി സെൻ്ററിൽ എൽഡിഎഫ് യോഗം തുടങ്ങി. മാണി സി കാപ്പൻ യോ​ഗത്തിൽ നിന്ന് വിട്ടുനിൽക്കുകയാണ്. ശരത് പവാറുമായുള്ള ചർച്ചക്ക് ശേഷമേ എൽഡിഎഫ് യോഗത്തിൽ പങ്കെടുക്കുവെന്ന് മാണി സി കാപ്പൻ അറിയിച്ചു.

ഇന്നത്തെ യോ​ഗത്തിൽ സീറ്റ് വിഭജനം ചർച്ചയാവില്ലെന്ന് എൽഡിഎഫ് കൺവീനർ നേരത്തെ വ്യക്തമാക്കിയിരുന്നു. എങ്കിലും പാലാ സീറ്റിനെ ചൊല്ലിയുള്ള ആശയക്കുഴപ്പം ഇല്ലാതെയാക്കണമെന്ന് എൻസിപി ആവശ്യപ്പെടും. എൻസിപിക്കുളളിലും ഭിന്നത നിലനിൽക്കെ ടി പി പീതാംബരനും എ കെ ശശീന്ദ്രനും യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. സീറ്റ് ചർച്ച അജണ്ടയിൽ ഉൾപ്പെടുത്താതെ എൽഡിഎഫ് ജാഥ,  ‌പ്രകടനപത്രിക എന്നിവയിൽ വിഷയങ്ങളൂന്നാനാണ് സിപിഎം നീക്കം. എൻസിപി സമ്മർദ്ദത്തിൽ പാലാ സീറ്റ് ചർച്ച ചെയ്താൽ സിപിഐ നിലപാടും നിർണ്ണായകമാകും.

Follow Us:
Download App:
  • android
  • ios