സംഭവത്തില്‍ യൂത്ത് ലീഗ് ഇന്ന് മുണ്ടക്കുളം സെക്ഷൻ ഓഫീസിലേക്ക് മാർച്ച്‌ നടത്തും

മലപ്പുറം: മലപ്പുറം കൊണ്ടോട്ടിയിൽ പൊട്ടിവീണ വൈദ്യുതി ലൈനില്‍ തട്ടി ഗൃഹനാഥന്‍ മരിച്ച സംഭവത്തില്‍ പ്രതിഷേധം. കെഎസ്ഇബിയുടെ അനാസ്ഥയാണ് മുഹമ്മദ് ഷാ (58) മരിക്കാന്‍ കാരണം എന്നും വൈദ്യുതി ബന്ധം വിഛേദിക്കാൻ പോലും തയ്യാറാകാത്തത്തിൽ അനാസ്ഥയുണ്ട് എന്നുമാണ് ആരോപണം. വീട്ടിന്‍റെ പിറകിലെ തോട്ടത്തില്‍ വെച്ചായിരുന്നു അപകടം നടന്നത്.

സംഭവത്തില്‍ യൂത്ത് ലീഗ് ഇന്ന് മുണ്ടക്കുളം സെക്ഷൻ ഓഫീസിലേക്ക് മാർച്ച്‌ നടത്തും. മരിച്ച മുഹമ്മദ്‌ ഷായുടെ പോസ്റ്റ്‌ മോർട്ടം നടപടികൾ ഇന്നലെ വൈകീട്ട് തന്നെ പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകിയിരുന്നു. രാത്രി 10 മണിയോടെ സംസ്‍കാര ചടങ്ങുകളും കഴിഞ്ഞു.

YouTube video player