പൊതുവേ വേനല്‍കാലത്ത് കേരളത്തില്‍ വൈദ്യുതി ഉപഭോഗം കൂടുതലാണ്. ഈ വര്‍ഷം കൊടും ചൂട് അനുഭവപ്പെട്ടതോടെ വൈദ്യുതി ഉപഭോഗവും ആ രീതിയില്‍ വര്‍ധിച്ചു.  ഈ മാസം 19 - ന് 83.08 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ഉപയോഗിച്ചത്. 

ഇടുക്കി: വേനൽ കനത്തതോടെ സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം സർവ്വകാല റെക്കോർഡിൽ. 84.21 ദശലക്ഷം യൂണിറ്റായിരുന്നു ഇന്നലത്തെ ഉപഭോഗം. റെക്കോര്‍ഡ് ഉപഭോഗത്തോടൊപ്പം ഡാമുകളിലെ ജലനിരപ്പ് താഴുന്നതും ആശങ്കയുണ്ടാക്കുന്നുണ്ട്.

പൊള്ളുന്ന ചൂടാണ് വൈദ്യുതി ഉപഭോഗം കൂടാനുള്ള പ്രധാനകാരണം. പൊതുവേ വേനല്‍കാലത്ത് കേരളത്തില്‍ വൈദ്യുതി ഉപഭോഗം കൂടുതലാണ്. ഈ വര്‍ഷം കൊടും ചൂട് അനുഭവപ്പെട്ടതോടെ വൈദ്യുതി ഉപഭോഗവും ആ രീതിയില്‍ വര്‍ധിച്ചു. ഈ മാസം 19 - ന് 83.08 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ഉപയോഗിച്ചത്. 

അഞ്ച് ദിവസങ്ങൾക്ക് ശേഷം 25-ന് അത് വൈദ്യുതി ഉപഭോഗം 84.21 ദശലക്ഷം യൂണിറ്റായി കൂടി. ഫാനുകളുടേയും എസിയുടെയും ഉപയോഗം കൂടിയതാണ് കാരണം. കൂടാതെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കായി ഓഫീസുകൾ തുറന്നതും വർദ്ധനയ്ക്ക് കാരണമായിട്ടുണ്ട്. ഡാമുകളിൽ വെള്ളം 50 ശതമാനത്തിലധികം താഴ്ന്നിരിക്കുകയാണ്. ആകെ 1936.82 ദശലക്ഷം വൈദ്യുതി ഉൽപ്പാദിപ്പിക്കാനുള്ള വെള്ളമേ ഇടുക്കി ഡാമിൽ ഇപ്പോൾ ഉള്ളൂ. കഴിഞ്ഞ വർഷം ഇതേസമയം, 2027.07 ദശലക്ഷം വൈദ്യുതി ഉൽപ്പാദിക്കാനുള്ള വെള്ളം ഉണ്ടായിരുന്നു.