ഈ മേഖലയിൽ കഴിഞ്ഞ ദിവസം കരടി തോട്ടം തൊഴിലാളിയെ ആക്രമിച്ചിരുന്നു. 

തമിഴ്നാട്: തമിഴ്നാട് ഷോളയാറിൽ കാട്ടാനയുടെ ആക്രമണത്തിൽ തൊഴിലാളിക്ക് പരിക്ക്. ഷോളയാർ എസ്റ്റേറ്റിൽ ഇന്ന് പുലർച്ചെയാണ് സംഭവം. തോട്ടം തൊഴിലാളിയായ ദൊരൈരാജിനാണ് പരിക്കേറ്റത്. കാലിനാണ് പരിക്ക് പറ്റിയത്. വാൽപ്പാറയിൽ പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം പൊള്ളാച്ചിയിലേക്ക് മാറ്റി. ഈ മേഖലയിൽ കഴിഞ്ഞ ദിവസം കരടി തോട്ടം തൊഴിലാളിയെ ആക്രമിച്ചിരുന്നു. 

ശിക്ഷാ വിധി മരവിപ്പിച്ച് ജാമ്യം നല്‍കണം; അനുശാന്തിയുടെ ഹര്‍ജിയില്‍ സംസ്ഥാനത്തിന് സുപ്രീം കോടതി നോട്ടീസ് 

ഭക്ഷണം കഴിച്ച് കിടന്നുറങ്ങിയ കൗമാരക്കാരന്‍ തൂങ്ങി മരിച്ച നിലയില്‍
കോഴിക്കോട്: കൊടുവള്ളി വലിയപറമ്പ് നെല്ലിക്കുന്നുമ്മൽ മനോജ് - ബിന്ദു ദമ്പതികളുടെ മകൻ സായൂജ് ലാലിന്‍റെ (18) മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം കൊടുവള്ളി പൊലീസിൽ പരാതി നൽകി. വെള്ളിയാഴ്ച പുലർച്ചെയാണ് സായൂജിനെ വീടിനകത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. 

തലേ ദിവസം സഹോദരനൊപ്പം ഭക്ഷണം കഴിച്ച് ഒന്നിച്ച് കടന്നുറങ്ങിയതാണ്. വീട്ടിൽ യാതൊരു വിധ പ്രശ്നങ്ങളോ, ബുദ്ധിമുട്ടുകളോ ഉണ്ടായിരുന്നില്ലെന്ന് കുടുംബം പറയുന്നു. എന്നാല്‍, എന്താണ് മരണ കാരണമെന്ന് ഇതുവരെ കുടുംബത്തിന് വ്യക്തമായിട്ടില്ലെന്നും പിതാവിന്‍റെ സഹോദരൻ കൊടുവള്ളി പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. മരണത്തിൽ കുടുംബത്തിന് സംശയമുണ്ടെന്നും, സുഹൃത്തുക്കൾ അടക്കമുള്ളവരെ ചോദ്യം ചെയ്യണമെന്നും സായൂജിന്‍റെ കുടുംബം പരാതിയില്‍ പറയുന്നു.