കൽപറ്റ: വയനാട്ടിൽ വനം വകുപ്പിന്റെ ജീപ്പ് കാട്ടാന തകർത്തു. ജനവാസ മേഖലയിൽ ഇറങ്ങിയ ആനയെ ഓടിക്കാൻ വനം വകുപ്പ് ഉദ്യോഗസ്ഥർ ശ്രമിച്ചപ്പോഴാണ് ആനയുടെ ആക്രമണം. ബഹളം കേട്ട് പരിഭ്രാന്തനായി റോഡിലൂടെ ഓടിയ ആനയെ പിന്നീട് കാട്ടിലേക്ക് ഓടിച്ചു.

"

കഴിഞ്ഞ ദിവസം ചരക്ക് ലോറി ഇടിച്ച് ഗുരുതരമായി പരിക്കേറ്റ മറ്റൊരു കാട്ടാന ചെരിഞ്ഞിരുന്നു. ഇന്നലെ വൈകിട്ട് ഉൾവനത്തിൽ വച്ചാണ് ആന ചെരിഞ്ഞതെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. സംഭവത്തിൽ ലോറി ഡ്രൈവർ ബാലുശ്ശേരി സ്വദേശി ഷമീജിനെപൊലീസ് അറസ്റ്റ് ചെയ്തിരുന്നു.