ഇന്ന് രാവിലെ മുതല്‍ ആനയുടെ ജഡം ഒഴുകിവരുന്നതായി അഭ്യൂഹം പരന്നിരുന്നു  രണ്ട് ആനകുട്ടികള്‍ കൂടി ഒഴുക്കില്‍പ്പെട്ടതായി സംശയം ഉണ്ട് .

പത്തനംതിട്ട: കോന്നി വനമേഖലയില്‍ അച്ചൻകോവിലാറില്‍ ഒഴുകിവന്ന കാട്ടാനയുടെ മൃതദേഹം കണ്ടെത്തി . കുമ്മണ്ണൂര്‍ വനമേഖലയില്‍ വച്ച് വനപാലകര്‍ നടത്തിയ തിരച്ചിലിലാണ് ജഡം കണ്ടെത്തിയത്.

വനത്തില്‍ തീരത്തോട് അടുപ്പിച്ച് ആനയുടെ ജഡം കെട്ടി നിര്‍ത്തി. ഇന്ന് രാവിലെ മുതല്‍ ആനയുടെ ജഡം ഒഴുകിവരുന്നതായി അഭ്യൂഹം പരന്നിരുന്നു രണ്ട് ആനകുട്ടികള്‍ കൂടി ഒഴുക്കില്‍പ്പെട്ടതായി സംശയം ഉണ്ട് . വനംവകുപ്പ് ഉദ്യോഗസ്ഥര്‍ തിരച്ചില്‍ തുടരുന്നു. ആനയുടെ പോസ്റ്റ് മോര്‍ട്ടം ഉള്‍പ്പടെയുള്ള നടപടികള്‍ നാളെ നടക്കും.


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona