Asianet News MalayalamAsianet News Malayalam

പാലക്കാട് മുണ്ടൂരിൽ കാട്ടാനയുടെ ജീവനെടുത്തത് വൈദ്യുത കെണി; സഹോദരങ്ങളായ പ്രതികൾ പിടിയിൽ

മാനിനെയും പന്നിയെയും പിടിക്കാനാണ് വൈദ്യുത കെണി  വെച്ചതെന്ന് പ്രതികൾ മൊഴി നൽകി. കെണിയിൽ കുടുങ്ങി പിടിയാന ചരിഞ്ഞതോടെ നാട്ടിൽ നിന്ന് പ്രതികൾ മുങ്ങി

Elephant death in Palakkad Mundur, Three held
Author
First Published Sep 15, 2022, 9:35 AM IST

പാലക്കാട്: പാലക്കാട് മുണ്ടൂരിൽ ഷോക്കേറ്റ് കാട്ടാന ചരിഞ്ഞ സംഭവത്തിൽ മൂന്നു പേർ പിടിയിൽ. പ്രദേശവാസികളും സഹോദരങ്ങളുമായ അജീഷ്, അജിത്, സുജിത് എന്നിവരാണ് പിടിയിലായത്. മുണ്ടൂർ നൊച്ചുളേളി സ്വദേശികളാണ് ഇവർ ഇവരൊരുക്കിയ വൈദ്യുത കെണിയിൽ കുടുങ്ങിയാണ് കാട്ടാന ചരിഞ്ഞത്. മാനിനെയും പന്നിയെയും പിടിക്കാനാണ് വൈദ്യുതി കെണി  വെച്ചതെന്ന് പ്രതികൾ മൊഴി നൽകി. ചൊവ്വാഴ്ച രാത്രിയാണ് കെണി വച്ചത്. വൈദ്യുത കെണിയിൽ കുടുങ്ങി പിടിയാന ചരിഞ്ഞതോടെ നാട്ടിൽ നിന്ന് പ്രതികൾ മുങ്ങിയിരുന്നു. നേരത്തെയും വന്യമൃഗങ്ങളെ പിടിക്കാൻ കെണി വച്ചിട്ടുണ്ടെന്ന് പ്രതികൾ സമ്മതിച്ചു.

ഇവർക്ക് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോയെന്നും വനം വകുപ്പ് പരിശോധിക്കുന്നുണ്ട്. ഇന്നലെ പുലർച്ചെയാണ് പിടിയാന വൈദ്യുത ഷോക്കേറ്റ് ചെരിഞ്ഞത്. വന്യജീവി ശല്യം രൂക്ഷമായതിനാൽ രാത്രി 7 മണിക്ക് ശേഷം നാട്ടുകാർ പുറത്തിറങ്ങാറില്ല. ഈ സമയം കണക്കാക്കിയാണ് ഇവർ പാടത്ത് കെണിയൊരുക്കിയത്. മുണ്ടൂർ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ സന്തോഷ് കുമാറിൻ്റെ നേതൃത്വത്തിലാണ് അന്വേഷണം.

 

Follow Us:
Download App:
  • android
  • ios