പാപ്പാന്‍റെ മൃതദേഹത്തിന് സമീപത്ത് തന്നെ ആന നിലയുറപ്പിച്ചതിനാല്‍ ഏറെ നേരം പണിപ്പെട്ടാണ് മൃതേദഹം മാറ്റാനായത്. 

തിരുവനന്തപുരം: കല്ലമ്പലത്ത് (Kallambalam) പാപ്പാനെ ആന നിലത്തിടിച്ച് കൊന്നു. ഇടവൂർക്കോണം സ്വദേശി ഉണ്ണിയാണ് മരിച്ചത്. തടിപിടിക്കാനായി കൊണ്ടുവന്ന കണ്ണൻ എന്ന ആനയാണ് വിരണ്ട് പാപ്പാനെ ആക്രമിച്ചത്. സ്വകാര്യവ്യക്തിയുടെ പറമ്പിൽ തടിപിക്കാനായി കൊണ്ടുവന്ന ആനയാണ് ഇടഞ്ഞത്. ഒന്നാം പാപ്പാനെ നിലത്തേക്ക് ആഞ്ഞടിച്ച ശേഷം തടി മുകളിലേക്ക് ഇട്ടു. ഒന്നരമണിക്കൂറോളം ഒന്നാം പാപ്പാന്‍റെ മൃതദേഹത്തിനരികൽ നിലയുറപ്പിച്ച ആന ആരെയും പരിസരത്തേക്ക് അടുപ്പിച്ചില്ല. രണ്ടാം പാപ്പാനടക്കമുള്ളവർ ഏറെ പണിപ്പെട്ട് ആനയുടെ ശ്രദ്ധതിരിച്ചതിന് ശേഷമാണ് മൃതദേഹം മാറ്റാനായത്. ഈ പ്രദേശത്ത് സ്ഥിരമായി തടിപിടിക്കാനായി കൊണ്ടുവരാറുള്ള ആനയാണ് ഇടഞ്ഞത്. ഉണ്ണിയുടെ മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്ക് മാറ്റി.

YouTube video player

  • തൊടുപുഴയില്‍ പതിനേഴുകാരിയെ പതിനഞ്ചിലധികം പേര്‍ പീഡിപ്പിച്ചു, അഞ്ച് മാസം ഗര്‍ഭിണി; പ്രതികള്‍ക്കായി അന്വേഷണം

ഇടുക്കി: തൊടുപുഴയിൽ പതിനേഴുകാരിയെ പീഡിപ്പിച്ച കേസിലെ കൂടുതൽ പ്രതികൾക്കായി അന്വേഷണം ശക്തമാക്കി പൊലീസ് (Police). ഒന്നര വര്‍ഷത്തിനിടെ പതിനഞ്ചിലധികം പേര്‍ പീഡിപ്പിച്ചെന്നാണ് പെണ്‍കുട്ടിയുടെ മൊഴി. പതിനേഴുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവത്തിൽ ഇതുവരെ ആറുപേരാണ് പിടിയിലായത്. നാല് പേരെ കുറിച്ചുള്ള വിവരങ്ങൾ കൂടി പൊലീസിന് കിട്ടിയുണ്ട്. പല സ്ഥലങ്ങളിൽ വച്ച് പതിനഞ്ചിലധികം പേര്‍ പീഡിപ്പിച്ചെന്നാണ് പെണ്‍കുട്ടിയുടെ മൊഴി. ഒളിവിലുള്ള പ്രതികൾക്കായി പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് തെരച്ചിൽ ശക്തമാക്കിയിരിക്കുകയാണ് തൊടുപുഴ പൊലീസ്. 

കുമാരമംഗലം സ്വദേശി ബേബിയെന്ന രഘുവാണ് ജോലി വാഗ്ദാനം ചെയ്ത് വിളിച്ചുകൊണ്ടുപോയി പെണ്‍കുട്ടിയെ പലര്‍ക്കും കൈമാറിയത്. ഇതിന് ഇയാൾ പണവും കൈപ്പറ്റി. അച്ഛൻ ഉപേക്ഷിച്ച് പോയതിനാൽ രോഗിയായ അമ്മ മാത്രമാണ് പെണ്‍കുട്ടിക്കുള്ളത്. ഈ ദയനീയാവസ്ഥ മുതലെടുത്ത് ബേബി പെണ്‍കുട്ടിയെ ചതിക്കുകയായിരുന്നു. ബേബിയുടെ സുഹൃത്തായ തങ്കച്ചനാണ് ആദ്യം പീഡിപ്പിച്ചത്. പിന്നെ കോട്ടയത്തും എറണാകുളത്തുമൊക്കെ വച്ച് പെണ്കുട്ടി പീഡിപ്പിക്കപ്പെട്ടു. സംഭവം പുറത്ത് പറഞ്ഞാൽ പെണ്‍കുട്ടിയേയും അമ്മയേയും കൊല്ലുമെന്നും ബേബി ഭീഷണപ്പെടുത്തിയിരുന്നു. ഇയാൾക്ക് സെക്സ് റാക്കറ്റുമായി ബന്ധമുള്ളതായി പൊലീസിന് വിവരം കിട്ടിയിട്ടുണ്ട്. കഴിഞ്ഞദിവസം വയറുവേദനയെ തുടര്‍ന്ന് പെണ്‍കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് പീഡനവിവരം പുറത്തറിയുന്നത്. അഞ്ചുമാസം ഗര്‍ഭിണിയാണ് പതിനേഴുകാരി.