കോഴിക്കോട്: കഴിഞ്ഞദിവസം കോഴിക്കോട് ആനക്കാംപൊയില്‍ തേൻപാറ മലമുകളിൽ  കിണറ്റി വീണ കാട്ടാന ചരിഞ്ഞു. എട്ടുമണിക്ക് പരിശോധനയ്ക്ക് എത്തിയ വനപാലകർ ആണ് ആനയെ ചെരിഞ്ഞ് നിലയിൽ കണ്ടെത്തിയത്. കിണറ്റിൽ വീണപ്പോൾ ഉണ്ടായ ഗുരുതരപരിക്ക് ആണ്  കാരണമെന്ന് വനപാലകർ അറിയിച്ചു

വെറ്റിനിറി സര്‍ജ്ജന്‍റെ നേതൃത്വത്തിലുള്ള സംഘം രാത്രിയിലും ചികില്‍സ നല്‍കിയെങ്കിലും ആരോഗ്യനിലയില്‍ കാര്യമായ പുരോഗതിയില്ല. കിണറ്റില്‍ വീണപ്പോഴുണ്ടായ പരിക്കാണ് ആനയെ ഗുരുതരാവസ്ഥിയിലെത്തിച്ചത്. താഴേക്കുള്ള വീഴ്ചയിൽ കാലിന് സാരമായ പരിക്കേറ്റിരുന്നു. മൂന്ന് ദിവസമായി ആഹാരം എടുക്കാനാകാത്തതും ആനയുടെ ആരോഗ്യസ്ഥിതി വഷളാക്കി. 

മുത്തപ്പൻ പുഴയ്ക്ക് സമീപം തേൻപാറ മലമുകളിലെ ആള്‍ താമസം ഇല്ലാത്ത കൃഷിസ്ഥലത്തെ  കിണറ്റിനുള്ളില്‍ കാട്ടാന വീണ് മുന്നു ദിവസത്തിനുശേഷമാണ് വനംവകുപ്പ് കരക്ക് കയറ്റിയത്. കിണറ്റില്‍ നീന്നും പുറത്തെത്തിച്ചെങ്കിലും ആനക്ക് വനത്തിനുള്ളിലേക്ക് തിരികെ പോകാനായിരുന്നില്ല. 

ഇന്നലെ ഉച്ചയോടെയാണ് വനം വാച്ചര്‍മാര്‍  കിണര്‍ പരിസരത്തുനിന്നും 400 മീറ്റര് ആകലെ ആനയെ വീണുകിടക്കുന്ന നിലയില്‍ കണ്ടെത്തിയത്  തുടര്‍ന്ന്  ഡോക്ടർ അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള  ഡോക്ടർമാർ  മയക്കുവെടി വെച്ചതിനുശേഷം പരിശോധന  നടത്തി ആന്തരികാവയവങ്ങൾക്ക് കുഴപ്പമില്ലെന്ന് ഉറപ്പു വരുത്തി. മൂന്നു ദിവസത്തോളമായി ഭക്ഷണം ലഭിക്കാത്തതിനെത്തുടർന്നുണ്ടായ ക്ഷീണവും  കാലുകള്‍ക്കേറ്റ പരിക്കും ആരോഗ്യനില വഷളാക്കിയെന്നാണ് വനംവകുപ്പ് നല്‍കുന്ന വിശദീകരണം. പുലര്‍ച്ചെ വരെ വനംവകുപ്പ് ചികിത്സ നല‍്കിയെങ്കിലും  ആനയെ രക്ഷിക്കാനായില്ല