Asianet News MalayalamAsianet News Malayalam

സർക്കാർ കരാർ റദ്ദാക്കിയത് എന്തിന്റെ അടിസ്ഥാനത്തിൽ? സർക്കാരിനെതിരെ ഇഎംസിസി ഡയറക്ടർ

2950 കോടിയുടെ കരാറാണ് റദ്ദാക്കിയത്. ഗ്ലോബൽ കമ്പനിയാണ് തങ്ങളുടേതെന്നും പദ്ധതിയെ കുറിച്ച് ന്യൂയോർക്കിലെത്തിയ മന്ത്രിയോട് വിശദമായി സംസാരിച്ചുവെന്നും ഷിജു പറഞ്ഞു

EMCC director Shiju Varghese attacks Kerala LDF govt
Author
Thiruvananthapuram, First Published Feb 22, 2021, 5:12 PM IST

തിരുവനന്തപുരം: യാനങ്ങൾ നിർമ്മിക്കാനുള്ള കരാറിൽ നിന്ന് കെഎസ്ഐഎൻസി പിന്മാറിയത് എന്തുകൊണ്ടാണെന്ന് വിശദീകരിക്കണമെന്ന് ഇഎംസിസി ഡയറക്ടർ ഷിജു വർഗീസ്. സർക്കാർ നയത്തിന് വിരുദ്ധമെങ്കിൽ അത് വിശദീകരിക്കണം. 2019 ൽ കൺസപ്റ്റ് നോട്ട് കൊടുത്തു. 2020-21 കാലം വരെ എന്തുകൊണ്ട് ഈ നയം ഒരു ചർച്ചയിലും കമ്പനി അധികൃതരോട് വ്യക്തമാക്കിയില്ലെന്നും അദ്ദേഹം ചോദിച്ചു. 

ആദ്യം മന്ത്രിമാരെയും പിന്നീട് വകുപ്പ് സെക്രട്ടറിമാരെയും പിന്നീട് അസന്റ് കേരളയിൽ വന്നു. മുഖ്യമന്ത്രിയെ നേരിട്ട് കണ്ടു. അപ്പോഴൊന്നും ഇതേക്കുറിച്ച് ബോധ്യപ്പെടുത്തിയില്ല. രണ്ട് ദിവസം മുൻപാണ് നയത്തിന്റെ കാര്യം മാധ്യമങ്ങളിൽ വന്നത്. പിന്നെന്തിനാണ് 2021 ൽ ഫിഷറീസ് മന്ത്രിയുടെ ഓഫീസിൽ നിന്ന് എൻഡിഎ ക്ലിയറൻസിന് വേണ്ടി എന്തിന്റെ പേരിലാണ് ബന്ധപ്പെട്ടതെന്നും അദ്ദേഹം ചോദിച്ചു.

2950 കോടിയുടെ കരാറാണ് റദ്ദാക്കിയത്. ഗ്ലോബൽ കമ്പനിയാണ് തങ്ങളുടേതെന്നും പദ്ധതിയെ കുറിച്ച് ന്യൂയോർക്കിലെത്തിയ മന്ത്രിയോട് വിശദമായി സംസാരിച്ചുവെന്നും ഷിജു പറഞ്ഞു. രണ്ട് വർഷമായി ഇതിന് വേണ്ടി പ്രവർത്തിച്ചു. ഇതിന് എന്ത് മറുപടിയാണ് സർക്കാരിനുള്ളതെന്ന് വിശദീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
 

Follow Us:
Download App:
  • android
  • ios