ഡ്രസിംഗ് മുറിക്കുള്ളില്‍ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം.

തിരുവനന്തപുരം: തിരുവനന്തപുരം മാള്‍ ഓഫ് ട്രാവൻകൂറില്‍ ജീവനക്കാരൻ ആത്മഹത്യ ചെയ്ത നിലയില്‍. പേട്ട സ്വദേശി വിഷ്ണു (22) ആണ് ആത്മഹത്യ ചെയ്‍തത്. മാള്‍ ഓഫ് ട്രാവൻകൂറിലെ വിസ്മയ എന്ന വസ്ത്ര സ്ഥാപനത്തിലെ ജീവനക്കാരനാണ് വിഷ്‍ണു. ഡ്രസിംഗ് മുറിക്കുള്ളില്‍ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം.

ഒന്‍പത് മണിയോട് കൂടിയാണ് വിഷ്ണു ആത്മഹത്യ ചെയ്‍ത വിവരം മറ്റ് ജീവനക്കാര്‍ അറിയുന്നത്. തുടര്‍ന്ന് പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. വസ്‍ത്ര സ്ഥാപനം തുടങ്ങിയിട്ട് ഒരുമാസം മാത്രമേ ആയിട്ടുള്ളു. വിഷ്‍ണുവിന്‍റെ മാതാപിതാക്കള്‍ അല്‍പ്പസമയത്തിനകം മാള്‍ ഓഫ് ട്രാവന്‍കൂറില്‍ എത്തും. കടയ്‍ക്കുള്ളില്‍ നിന്ന് ആള്‍ക്കാരെ പുറത്തിറക്കിയിരിക്കുകയാണ്.