ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് നടപടി. മുൻകരുതലായി കോൺസുലേറ്റ് അടയ്ക്കുന്ന കാര്യം കോൺസുലേറ്റ് അധികൃതർ സർക്കാരിനെ അറിയിച്ചു. 

തിരുവനന്തപുരം: തിരുവനന്തപുരത്തെ യുഎഇ കോൺസുലേറ്റ് ഈ മാസം 20 വരെ അടച്ചു. കോൺസുലേറ്റ് ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് നടപടി. മുൻകരുതലായി കോൺസുലേറ്റ് അടയ്ക്കുന്ന കാര്യം കോൺസുലേറ്റ് അധികൃതർ സർക്കാരിനെ അറിയിച്ചു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

സംസ്ഥാനത്തെ കൊവിഡ് വ്യാപനത്തിന് ശേഷം ഇത് രണ്ടാം തവണയാണ് കോണ്‍സുലേറ്റ് അടക്കുന്നത്. സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട വിവാദങ്ങളെത്തുടര്‍ന്ന് കോണ്‍സുലേറ്റ് ജനറലും അറ്റാഷെയും നേരത്തെ യുഎഇയിലേക്ക് പോയിരുന്നു. തുടർന്ന് കോൺസുലേറ്റിലെ ഒരുദ്യോഗസ്ഥന് അറ്റാഷെയുടെ ചുമതല നൽകിയിരുന്നു.