കൊച്ചി: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കരിനെതിരായ കുറ്റപത്രം  എൻഫോഴ്സ്മെന്റ്  ഡയറക്ട്രേറ്റ് ഈ മാസം 24ന് സമർപ്പിക്കും. ശിവശങ്കർ അറസ്റ്റിലായി 60 ദിവസം പൂർത്തിയാക്കുന്നതിനു മൂൻപ് കുറ്റപത്രം നൽകാനാണ് എൻഫോഴ്സ്മെന്റ് നീക്കം. കുറ്റപത്രം സമർപ്പിക്കുന്നതോടെ സ്വാഭാവിക ജാമ്യത്തിന് ശിവശങ്കറിന് അർഹത ഉണ്ടാകില്ല. കഴിഞ്ഞ ഒക്ടോബർ 28 നായിരുന്നു ചോദ്യംചെയ്യലുകൾതക്ക് പിന്നാലെ ശിവശങ്കർ അറസ്റ്റിൽ ആയത്.