ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ എക്സൈസ് മന്ത്രിയായിരിക്കെ ബാബുവിന്‍റെ സ്വത്തില്‍ പതിന്‍മടങ്ങ് വര്‍ധന ഉണ്ടായി എന്നാണ് ഇഡിയുടെ കണ്ടെത്തല്‍

തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ മുന്‍ മന്ത്രി കെ ബാബുവിന്‍റെ സ്വത്ത് കണ്ടുകെട്ടി ഇഡി.25.82 ലക്ഷം രൂപയുടെ സ്വത്താണ് കണ്ടു കെട്ടിയത്.ബാര്‍ കോഴ ആരോപണത്തില്‍ വിജിലന്‍സ് കേസെടുത്തിന് പിന്നാലെയാണ് ഇഡിയും അന്വേഷണം തുടങ്ങിയത്. ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ എക്സൈസ് മന്ത്രിയായിരിക്കെ ബാബുവിന്‍റെ സ്വത്തില്‍ പതിന്‍മടങ്ങ് വര്‍ധന ഉണ്ടായി എന്നാണ് ഇഡിയുടെ കണ്ടെത്തല്‍. വിജിലന്‍സ് കുറ്റപത്രം സമര്‍പ്പിച്ചതിന് പിന്നാലെയാണ് സ്വത്ത് കണ്ടുകെട്ടിയത്. 2020 ജനുവരിയില്‍ കൊച്ചിയിലെ ഓഫീസില്‍ വിളിച്ചുവരുത്തി ബാബുവിനെ ഇഡി ചോദ്യം ചെയ്തിരുന്നു.

കാമുകന്‍റെ തലവെട്ടി മാറ്റി പ്രദർശിപ്പിച്ചു, സഹോദരിയെയും വെട്ടിക്കൊന്നു, തമിഴ്നാട്ടിൽ വീണ്ടും ദുരഭിമാനക്കൊല


Asianet News Live | Malayalam News Live | Kerala Assembly | Parliament Budget Session | #Asianetnews