ദില്ലി: കള്ളപ്പണ കേസിൽ കർണ്ണാടകത്തിലെ മുതിർന്ന കോൺഗ്രസ്‌ നേതാവ് ഡി കെ ശിവകുമാറിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഇന്ന് വിശദമായി ചോദ്യം ചെയ്യും. ശിവകുമാറിനെ ഇന്നലെ ദില്ലി റോസ് അവന്യു കോടതി ഒൻപത് ദിവസത്തെ കസ്റ്റഡിയിൽ വിട്ടിരുന്നു. 

നേരത്തെ നാല് ദിവസം ശിവകുമാറിനെ ചോദ്യം ചെയ്തിരുന്നെങ്കിലും തൃപ്തികരമായ മറുപടി നല്കിയില്ലെന്നാണ് എൻഫോഴ്‌സ്‌മെന്റ് വിശദീകരണം. ചൊവ്വാഴ്ച രാത്രി എട്ടരയോടെയാണ് ഡി കെ ശിവകുമാറിനെ കള്ളപ്പണ കേസിൽ എൻഫോഴ്‌സ്‌മെന്റ് അറസ്റ്റ് ചെയ്തത്. 

ഡൽഹിയിലെ വസതിയിൽ നിന്ന് കണ്ടെടുത്ത എട്ടു കോടി രൂപ കള്ളപ്പണം ആണെന്നാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കണ്ടെത്തൽ.