ബെംഗലൂരു: മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളെ തുടര്‍ന്ന് എൻഫോഴ്സ്മെന്‍റ് അറസ്റ്റ് ചെയ്ത ബിനീഷ് കോടിയേരിയെ കാണാൻ അഭിഭാഷകരെ അനുവദിച്ചില്ല. ഇഡി ഉദ്യോഗസ്ഥര്‍ ഇവരെ തിരിച്ച് അയക്കുകയായിരുന്നു. ബിനീഷ് കോടിയേരിയെ കാണാൻ അനുവദിക്കില്ലെന്ന് കര്‍ശന മറുപടിയാണ് മുതിര്‍ന്ന ഇഡി ഉദ്യോഗസ്ഥരിൽ നിന്ന് ഉണ്ടായത്. 

ബിനീഷ് കോടിയേരിയുടെ സഹോദരൻ ബിനോയ് കോടിയേരിയും ബെംഗലൂരുവിൽ എത്തിയിരുന്നു. അഭിഭാഷകര്‍ക്കൊപ്പം ബിനോയും ബിനീഷിനെ കാണാൻ കാത്തു നിന്നു. ഒരു മണിക്കൂറോളം അനുവാദം കാത്ത് നിന്ന ശേഷമാണ് എല്ലാവരും മടങ്ങിയത്. എൻഫോഴ്സ്മെന്‍റ് ഉദ്യോഗസ്ഥര്‍ ഇന്ന് പത്ത് മണിക്കൂറോളമാണ് ബിനീഷ് കോടിയേരിയെ ചോദ്യം ചെയ്തത്.