കോഴിക്കോട്: സ്വർണക്കടത്തുമായി ബന്ധപ്പെട്ട് കോഴിക്കോട്ടെ ഹൈലൈറ്റ് ഫ്ലാറ്റ് സമുച്ചയത്തിൽ എൻഫോഴ്സ്മെൻറ് പരിശോധന നടത്തുന്നു.  മുംബൈ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന നാദാപുരം സ്വദേശിയുടെ ഫ്ലാറ്റിലാണ് പരിശോധന. തബ്ലീഗ് എ ജമാഅത്ത് പ്രവർത്തകനാണിയാൾ. കള്ളപ്പണം വെളുപ്പിച്ചതുമായി ബന്ധപ്പെട്ട പരാതിയിലാണ് പരിശോധന.